Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കാരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തൊടില്ലേ? വിവാദമായി എംപിയുടെ പ്രസംഗം

മുംബൈ: അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരാളികളെ ഒതുക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു എന്നത് ഏറെ കാലമായുള്ള ആക്ഷേപമാണ്. ഭരണകക്ഷികള്‍ ഇക്കാര്യം അംഗീകരിക്കാറില്ലെങ്കിലും സമീപകാലത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഏറെ ചര്‍ച്ചയാകുകയാണ്. ബിജെപിയില്‍ ചേര്‍ന്ന ശേഷം സുഖമായി ഉറങ്ങാന്‍ സാധിക്കുന്നു എന്ന് അടുത്തിടെ മഹാരാഷ്ട്രയില്‍ നിന്നുള്ള രാഷ്ട്രീയ നേതാവ് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ബിജെപി എംപി പറയുന്നത്, ബിജെപിയുടെ പാര്‍ലമെന്റംഗമായ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ തേടി വന്നിട്ടില്ല എന്നാണ്. മഹാരാഷ്ട്രയിലെ സാംഗ്ലി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സഞ്ജയ് പാട്ടീല്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപി നേതാക്കളായാല്‍ പിന്നെ ഒരു അന്വേഷണ സംഘത്തെയും ഭയക്കേണ്ടതില്ലേ എന്ന ചോദ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.

p

പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്ന സാഹചര്യത്തിലാണ് ബിജെപി എംപിയുടെ പ്രസ്താവന. പൊതു പരിപാടിയില്‍ പ്രസംഗിക്കവെയാണ് സഞ്ജയ് പാട്ടീല്‍ വിവാദ പരാമര്‍ശം നടത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ സമാനമായ പ്രതികരണം ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയിരുന്നു. 2019 വരെ കോണ്‍ഗ്രസ് നേതാവായിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. പിന്നീട് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷം അന്വേഷണ ഏജന്‍സികളെ ഭയന്ന് കഴിയേണ്ട സാഹചര്യമില്ലെന്നും സുഖമായി ഉറങ്ങാന്‍ പറ്റുന്നുണ്ട് എന്നുമായിരുന്നു പാട്ടീലിന്റെ വാക്കുകള്‍.

പലരും ചോദിക്കുന്നു നിങ്ങള്‍ എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു എന്ന്. അത് നിങ്ങളുടെ നേതാവിനോട് ചോദിക്കണമെന്ന് ഞാന്‍ മറുപടി നല്‍കി. ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാം എളുപ്പമാകും. നല്ല നീതിയില്‍ മുന്നോട്ട് പോകും. അന്വേഷണങ്ങള്‍ ഇല്ലാത്തതിനാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കുന്നു- ഹര്‍ഷ വര്‍ധന്‍ പാട്ടീല്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വന്ന നേതാക്കളെ അടുത്തിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാല് തവണ മഹാരാഷ്ട്രയിലെ ഇദാപൂരില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. വിവാദമായതോടെ ഇദ്ദേഹം ന്യായീകരണവുമായി രംഗത്തുവന്നു.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയാണുണ്ടായതെന്ന് പാട്ടീല്‍ പറഞ്ഞു. നേരത്തെ തനിക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് തരാമെന്ന് പറഞ്ഞു. അത് പിന്നീട് നിഷേധിച്ചു. ഇതാണ് നേരത്തെ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാന്‍ കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും അന്വേഷണ ഏജന്‍സികളെ കാണിച്ച് ബിജെപി വരുതിയിലാക്കുകയാണ് ചെയ്യുന്നതെന്ന് നേരത്തെ കര്‍ണാടകയിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബിജെപിയിലെത്തിയവര്‍ പരസ്യമായി ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+