അയോധ്യയിൽ രാമക്ഷേത്രം പണിയും!!!തടയാൻ ഭൂമിയിലെ ഒരു ശക്തികൾക്കും സാധിക്കില്ലെന്ന് സാക്ഷി മഹാരാജ്
ബാബർ ഇന്ത്യക്കാരനല്ല വിദേശികൾക്കായി ഇന്ത്യയിൽ ഒന്നും ചെയ്യാനില്ല.
ഉത്തർപ്രദേശ്: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് തടയാൻ ഭൂമിയിലെ ഒരു ശക്തികൾക്കും സാധിക്കില്ലെന്നു ബിജിപി എംപി സാക്ഷി മഹാരാജ്. ബാബറി മസ്ജിദ്ക്കേസിൽ നിയമനടപടികൾ നടക്കുന്നതിന്റെ പശ്ചാത്തലതത്തിലാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.ബാബറി മസ്ജിദും രാമക്ഷേത്രവും എന്ന നിലക്കുളള ചർച്ചകൾ അവസാനിപ്പിക്കണം. പണ്ട് രാമക്ഷേത്രം പണിയാൻ എതിർത്തിരുന്നവരൊക്കെ ഇപ്പോൾ ഇതിനെ അനുകൂലിക്കുന്നുണ്ടെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു.
രാമക്ഷേത്രം പണിയുന്നതിൽ മുസ്ലീം സമുദായകാർക്ക് അനുകൂല നിലപാടാണ്. ബാബർ ഇന്ത്യകാരനല്ലായിരുന്നെന്നും അദ്ദേഹത്തിനും ഇന്ത്യയിൽ ഒന്നും ചെയ്യാനില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു. അയോധ്യ രാമജന്മ ഭൂമിയാണെന്നും ബാബറി എന്നു അവർത്തിച്ചുള്ള മാധ്യമങ്ങളുടെ വിളി അവസാനിപ്പിക്കണമെന്നും സാക്ഷി മഹജൻ അഭിപ്രായപ്പെട്ടു.

ബാബാറി മസ്‌ജിദ് തകര്‍ത്തത് സംബന്ധിച്ച ഗൂഢാലോചനക്കേസില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ലക്‌നൗവിലെ പ്രത്യേക സിബി.ഐ കോടതി തള്ളിയിരുന്നു. അതേസമയം അദ്വാനിയുള്‍പ്പെടെയുള്ള 12 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications