വമ്പന്‍ റാലികളില്ല, പൊതുപരിപാടികളുമില്ല. മിസോറാമില്‍ പാര്‍ട്ടികളുടെ പ്രചാരണം ഇങ്ങനെ
ന്യൂഡല്‍ഹി: സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആവേശമുണ്ടെങ്കിലും പ്രചാരണം വ്യത്യസ്ത രീതിയില്‍. മറ്റ് സംസ്ഥാനങ്ങളിലെ പോലെയല്ല ഇവിടെ പ്രചാരണം നടക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ തെറ്റായ രീതിയില്‍ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് മിസോ പീപ്പിള്‍സ് ഫോറം തീരുമാനിച്ചിരിക്കുകയാണ്. ഇത് സഭയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സമിതിയാണ്. വമ്പന്‍ റാലികള്‍, ബാനറുകള്‍, പൊതുയോഗങ്ങള്‍, റോഡ് തടസ്സപ്പെടുത്തി കൊണ്ടുള്ള റാലികള്‍ എന്നിവയൊന്നും മിസോറാമില്‍ നടക്കാറില്ല.
എംപിഎഫ് കമ്മ്യൂണിറ്റി യോഗങ്ങള്‍ പൊതുവായ ഒരിടത്ത് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമായി നടത്തുകയാണ് ചെയ്യാറുള്ളത്. ഒരു പ്രത്യേക മണ്ഡലത്തിലാണ് ഇവരെല്ലാം ഒന്നിച്ചെത്തുക. തിരഞ്ഞെടുക്കപ്പെടുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളും, ഇവരെ പിന്തുണയ്ക്കുന്നവരും, വോട്ടര്‍മാരും ഒരുപോലെ എത്തും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കും. എല്ലാ സ്ഥാനാര്‍ത്ഥിക്കും ഇരുപത് മിനുട്ടാണ് പ്രസംഗിക്കാനായി നല്‍കുക.

മുദ്രാവാക്യം വിളികളൊന്നും ഇതിലുണ്ടാവില്ല. മറ്റ് പ്രചാരണങ്ങളില്‍ നിന്ന് ഇവ വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. അനാവശ്യമായ പോസ്റ്റര്‍ ഒട്ടിക്കലോ, ജനജീവിതം തടസ്സപ്പെടുത്തലോ ഒന്നും മിസോറാമില്‍ അനുവദനീയമല്ല. ഈ തീരുമാനത്തെ എല്ലാ സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കുകയും ചെയ്യുന്നു. എല്ലാ പാര്‍ട്ടികളും ഈ നിയമം പാലിക്കാന്‍ തയ്യാറാണ്.രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ ഈ ക്യാമ്പയിന് കണ്ടുപഠിക്കണമെന്ന് മുപ്പതുകാരനായ ലാല്ഫാക്സുല റെന്തലെയ് പറയുന്നു.
ഐസ്വാള്‍ നോര്‍ത്ത് 1 മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇയാളുടെ പ്രതികരണം. വളരെ സുരക്ഷിതമായ പ്രചാരണമാണിത്. അതിനായി ഒരു പൊതുവേദി ഒരുക്കാന്‍ മിസോ പീപ്പിള്‍സ് ഫോറം ശ്രമിച്ചിട്ടുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളും ഇവിടെ സംസാരിക്കും. ഇത് എല്ലാ കാലവും ഇങ്ങനെ അല്ലായിരുന്നു. പക്ഷേ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഈ രീതിയാണ് നടക്കുന്നതെന്നും റെന്തലെയ് പറഞ്ഞു.
ഈ യോഗം ഏറ്റവും സമാധാനപരമായിരിക്കണമെന്ന് എംപിഎഫ് നിയമമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വിശ്വസിക്കുന്നവരെ അവര്‍ തെരഞ്ഞെടുക്കുമെന്നും റെന്തലെയ് വ്യക്തമാക്കി. എല്ലാവരിലേക്കും എത്തിപ്പെടാന്‍ ഈ പ്രചാരണ രീതി കൊണ്ട് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എല്ലാവരും ഒത്തൊരുമയോടെയാണ് പ്രചാരണം നടത്തുന്നത്.
എല്ലാ സ്ഥാനാര്‍ഥികളും സമാധാനപ്രിയരാണ്. അത് പ്രചാരണത്തിലും കാണാനുണ്ട്. ഇത്തരം പ്രചാരണം രാജ്യത്ത് എല്ലായിടത്തും നടപ്പാക്കണമെന്ന് 35കാരനായ ബെഞ്ചമിന്‍ പറയുന്നു. ഐസ്വാളില് നിന്നുള്ള ബിസിനസുകാരനാണ് അദ്ദേഹം. എംപിഎഫ് ഇവിടെ നിയമങ്ങളുണ്ടാക്കും. എല്ലാ പാര്‍ട്ടികളും അത് പാലിക്കാന്‍ തയ്യാറാണ്. ഇത് രാജ്യത്തിന്റെ മറ്റൊരിടത്തും കാണാനാവില്ല. ഏത് പാര്‍ട്ടിക്കായാലും ഇത് ഗുണകരമാണെന്നും ബെഞ്ചമിന്‍ പറഞ്ഞു.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications