കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പദം കോണ്‍ഗ്രസുമായി വെച്ചുമാറില്ലെന്ന് കുമാരസ്വാമി: കോണ്‍ഗ്രസുമായി ധാരണയില്ലെന്ന്

Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പുതിയ വെളിപ്പെടുത്തലുമായി എച്ച് ഡ‍ി കുമാരസ്വാമി. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് കൈമാറുന്നതിനായി ഊഴം നിശ്ചയിച്ചുള്ള നീക്കമില്ലെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം തെളിയിക്കാനാവാതെ ബിജെപിയുടെ യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത്. ബുധനാഴ്ച കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനിടെയാണ് മുഖ്യമന്ത്രി നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസിന് വച്ചുമാറാന്‍ ധാരണയില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപിക്ക് കഴി‍ഞ്ഞിരുന്നില്ല. ഇതാണ് സഖ്യം രൂപീകരിക്കാനുള്ള ക്ഷണം ജെഡിഎസ് സ്വീകരിച്ചത്. മുഖ്യമന്ത്രി പദവി ജെഡിഎസിനായിരിക്കുമെന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ആദ്യമേ ധാരണയിലെത്തിയിരുന്നു.

സഖ്യസാധ്യത തെളിഞ്ഞു

സഖ്യസാധ്യത തെളിഞ്ഞു


കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപിക്ക് കഴി‍ഞ്ഞിരുന്നില്ല. ഇതാണ് സഖ്യം രൂപീകരിക്കാനുള്ള ക്ഷണം ജെഡിഎസ് സ്വീകരിച്ചത്. മുഖ്യമന്ത്രി പദവി ജെഡിഎസിനായിരിക്കുമെന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ആദ്യമേ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിശ്ചിത കാലയളവിന് ശേഷം കോണ്‍ഗ്രസിന് വച്ചുമാറാന്‍ ധാരണയില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ കര്‍ണാടകത്തില്‍ ജെഡിഎസ്- ബിജെപി സഖ്യം അധികാരത്തിലിരിക്കെ സഖ്യം തകര്‍ന്നത് നിശ്ചിത കാലയളവിന് ശേഷം കുമാരസ്വാമി മുഖ്യമന്ത്രി പദവി രാജിവെക്കാന്‍ തയ്യാറാവാതിരുന്നതുകൊണ്ടാണ്. രാഷ്ട്രീയ ജീവിതത്തില്‍ കുമാരസ്വാമിക്ക് കളങ്കമേല്‍പ്പിച്ച ചരിത്രം ആവര്‍ത്തിക്കാനാണ് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതെന്നാണ് സൂചന.

 പരസ്പര ധാരണയോടെ മുന്നോട്ട്

പരസ്പര ധാരണയോടെ മുന്നോട്ട്


കോണ്‍ഗ്രസും ജനതാദള്‍ എസും പരസ്പര ധാരണയോടെ മുന്നോട്ടുപോകുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കുമാരസ്വാമിയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഇരു പാര്‍ട്ടികളും നടത്തിയ യോഗത്തില്‍ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായും കുമാരസ്വാമിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി സഖ്യകമ്മറ്റിക്ക് രൂപം നല്‍കിയതായും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
78 സീറ്റുകളുള്ള കോണ്‍ഗ്രസിനാണ് സഖ്യത്തില്‍ മുന്‍തൂക്കം. 38 സീറ്റുകളാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ സമ്പാദ്യം. തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും രാജീവ്ഗാന്ധിയുടെ ചരമദിനം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 23ലേക്ക് മാറ്റുകയായിരുന്നു.

 യെദ്യൂരപ്പയുടെ രാജി

യെദ്യൂരപ്പയുടെ രാജി

സുപ്രീം കോടതി നിര്‍ദേശ പ്രകാരം മെയ് 19ന് വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നിയമസഭയില്‍ വെച്ച് യെദ്യൂരപ്പ നാടകീയ രാജിപ്രഖ്യാപനം നടത്തുന്നത്. 103 സീറ്റുകള്‍ നേടിയ ബിജെപിയെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടഞ്ഞത് എട്ട് സീറ്റുകളുടെ കുറവാണ്. യെദ്യൂരപ്പയുടെ രാജിയോടെ വൈകിട്ടാണ് ഗവര്‍ണര്‍ വാജുഭായ് വാല എച്ച്ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത്. ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയ ധാരണപ്രകാരം എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ. ഉപമുഖ്യമന്ത്രി പദവിയാണ് കോണ്‍ഗ്രസിന് ലഭിക്കുക.

English summary
No Rotational Chief Ministership Arrangement With Congress: Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X