കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ കടുത്ത തീരുമാനം; പ്രവര്‍ത്തകര്‍ ആവേശത്തില്‍!! മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക

Google Oneindia Malayalam News

ജയ്പൂര്‍: മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ച് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പുതിയ വാഗ്ദാനം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരില്‍ യുവരക്തത്തിന് പ്രാമുഖ്യം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മാത്രമല്ല, ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞദിവസം ജയ്പൂരില്‍ ചേര്‍ന്ന പ്രധാന പ്രവര്‍ത്തകരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ തീരുമാനങ്ങള്‍ അറിയിച്ചത്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 ഇറക്കുമതി സ്ഥാനാര്‍ഥികള്‍

ഇറക്കുമതി സ്ഥാനാര്‍ഥികള്‍

ഇറക്കുമതി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കരുതെന്നാണ് പ്രവര്‍ത്തകര്‍ പ്രധാനമായും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഇത്തവണ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. ഈ വര്‍ഷം അവസാനത്തിലാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

 പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടിക്കറ്റ്

പ്രവര്‍ത്തിക്കുന്നവര്‍ക്ക് ടിക്കറ്റ്

സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ ഇത്തവണ കോണ്‍ഗ്രസിന് സാധ്യത കൂടുതലാണ്. ബിജെപിയുടെ ഭരണത്തിനെതിരായ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യവും രാഹുല്‍ ഓര്‍മിപ്പിച്ചു.

ഐക്യവും കഠിനാധ്വാനവും

ഐക്യവും കഠിനാധ്വാനവും

ഐക്യത്തോടെയുള്ള കഠിനാധ്വാനമാണ് വേണ്ടതെന്ന് രാഹുല്‍ പറഞ്ഞു. രാജസ്ഥാന്‍ മാത്രമല്ല, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.

മൂന്ന് ബിജെപി സംസ്ഥാനങ്ങള്‍

മൂന്ന് ബിജെപി സംസ്ഥാനങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങളില്‍ മിസോറാം മാത്രമേ കോണ്‍ഗ്രസ് ഭരിക്കുന്നുള്ളൂ. ബാക്കി മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ്. രാജസ്ഥാനിലെ ബിജെപി ഭരണത്തിനെതിരായ വികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

കോണ്‍ഗ്രസ് സര്‍ക്കാര്‍

കോണ്‍ഗ്രസ് സര്‍ക്കാര്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായ പ്രവര്‍ത്തനം നടത്തണം. താഴേതട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കണം- രാംലീല ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ബസില്‍ രാഹുലെത്തി

ബസില്‍ രാഹുലെത്തി

ജയ്പൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് വേദിയൊരുക്കിയത്. ഇങ്ങോട്ട് പ്രത്യേക ബസിലാണ് രാഹുല്‍ എത്തിയത്. കോണ്‍ഗ്രസിന്റെ ശക്തിവിളിച്ചോതുന്നതായിരുന്നു പ്രകടനം. റോഡിന്റെ വശങ്ങളില്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ കാത്തുനിന്നു. എങ്ങും കോണ്‍ഗ്രസിന്റെ പതാകയായിരുന്നു. പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ്.

യുപിയിലെ സഖ്യസാധ്യതകള്‍

യുപിയിലെ സഖ്യസാധ്യതകള്‍

യുപിയില്‍ എസ്പി, ബിഎസ്പി എന്നിവരുമായി സഖ്യമുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ചര്‍ച്ച അന്തിമഘട്ടത്തിലാണ്. മാത്രമല്ല, യുപിയിലെ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അയല്‍സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരാണ് യുപിയിലെ സഖ്യസാധ്യതകള്‍ക്ക് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നീക്കം പൊളിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹിന്ദുത്വം, ദേശീയത എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരിക്കും തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക. ബിജെപിയുടെ പഴയ മുദ്രാവാക്യങ്ങള്‍ തന്നെയാണിത്.

ബിജെപി തന്ത്രം മറ്റൊന്ന്

ബിജെപി തന്ത്രം മറ്റൊന്ന്

എന്തുവില കൊടുത്തും യുപിയിലെ മുഴുവന്‍ സീറ്റും നേടുക എന്നതാണ് ബിജെപിയുടെ ആലോചന. കഴിഞ്ഞ രണ്ടുദിവസമായി ചേരുന്ന ബിജെപി സംസ്ഥാന നിര്‍വാഹക സമിതി യോഗം ഞായറാഴ്ച അവസാനിച്ചു. ഈ യോഗത്തിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.
എസ്പിയും ബിഎസ്പിയും ജാതി വോട്ടുകള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നീക്കം പൊളിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ദളിതുകളെ കൂടെ നിര്‍ത്തും

ദളിതുകളെ കൂടെ നിര്‍ത്തും

ദളിതുകളുടെ കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ദളിത് നേതാക്കളെ മുന്നില്‍ നിര്‍ത്തിയാകും പ്രചാരണം കൊഴുപ്പിക്കുക. ഹിന്ദുത്വവും ദേശീയതയുമാകും പ്രധാന ആയുധമാക്കുകയെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ടവരെ സ്വാധീനിക്കാന്‍ ചില പ്രത്യക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തും.

യുപി പിടിക്കാന്‍ പഴയ അടവുമായി ബിജെപി; വിശാല സഖ്യം വീഴും, 80ല്‍ 80ഉം പിടിക്കുക ലക്ഷ്യംയുപി പിടിക്കാന്‍ പഴയ അടവുമായി ബിജെപി; വിശാല സഖ്യം വീഴും, 80ല്‍ 80ഉം പിടിക്കുക ലക്ഷ്യം

മോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം; അലന്‍സിയര്‍ അല്ല, സംവിധായകന്‍, പ്രതിഷേധിച്ചത് ഇങ്ങനെമോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധം; അലന്‍സിയര്‍ അല്ല, സംവിധായകന്‍, പ്രതിഷേധിച്ചത് ഇങ്ങനെ

English summary
No Tickets for 'Parachute Candidates' in Rajasthan, Will Cut the Rope Myself: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X