Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ഒരു സ്ത്രീയ്ക്കും തന്റെ ഭര്‍ത്താവിനെ പങ്കുവെക്കാനാകില്ല: അലഹാബാദ് ഹൈക്കോടതി

വാരാണസി: ഒരു ഇന്ത്യന്‍ സ്ത്രീക്കും തന്റെ ഭര്‍ത്താവിനെ മറ്റൊരാളുമായി 'പങ്കിടാനാകില്ലെന്ന്' അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണാകുറ്റം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് വാരാണസി സ്വദേശി സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഭര്‍ത്താവ് അവരുടേത് മാത്രമാണെന്ന ചിന്തയിലാണ് സ്ത്രീകള്‍ ജീവിക്കുന്നതെന്നും തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിക്കുന്നുവെന്നോ, വിവാഹം കഴിക്കാന്‍ പോകുന്നുവെന്നോ അറിയുന്നതാണ് വിവാഹിതയായ സ്ത്രീ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി എന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ അവരില്‍ നിന്ന് യാതൊരു ദയയും വിവേകവും പ്രതീക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു.

hc

2018 സെപ്റ്റംബര്‍ 22ന് സുശീല്‍ കുമാറിനെതിരെ ഇയാളുടെ രണ്ടാം ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് ഇവര്‍ ജീവനൊടുക്കുകയും ചെയ്തു. താന്‍ വിവാഹിതാണെന്ന കാര്യം മറച്ചു വെച്ച് സുശീല്‍ കുമാര്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് സുശീല്‍ കുമാര്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

2018 സെപ്റ്റംബര്‍ 11 ന് സാരംഗ് നാഥ് ക്ഷേത്രത്തില്‍ വച്ച് തന്റെ ഭര്‍ത്താവ് മൂന്നാമതൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് യുവതി പെട്ടെന്ന് അറിഞ്ഞു. കൂടാതെ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ നല്‍കിയിരുന്നു, സുശീല്‍ കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു. സുശീലിന്റെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആദ്യ ഭാര്യയില്‍ സുശീല്‍കുമാറിന് രണ്ടു മക്കളുണ്ട്.

12 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി താന്‍ ഭര്‍തൃവീട്ടുകാരില്‍ നിന്ന് ഉപദ്രവം നേരിടുന്നുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി രഹസ്യമായി വിവാഹം കഴിച്ചു എന്ന് അറിഞ്ഞത് ആത്മഹത്യയ്ക്ക് മതിയായ കാരണമാണ് എന്നാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി നിരീക്ഷിച്ചത്. സുശീല്‍ കുമാര്‍, ഐ പി സി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരമുള്ള കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ്.

ഭര്‍ത്താവ് പ്രധാന കുറ്റവാളിയാണെന്ന് തോന്നുന്നു, സുശീല്‍ കുമാറിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു. മരിച്ചയാള്‍ തന്നെയാണ് താന്‍ നേരിട്ട ക്രൂരതകള്‍ കാണിച്ച് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. ഈ ആരോപണങ്ങള്‍ വിചാരണ സമയത്ത് മാത്രമേ പരീക്ഷിക്കാന്‍ കഴിയൂ, അതിനാല്‍ വെറുതെ വിടാനുള്ള നല്ല കാരണങ്ങളൊന്നും നിലവിലില്ല, ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം

സുശീല്‍ കുമാറിന്റെ രണ്ടാം ഭാര്യ കുടുംബാംഗങ്ങള്‍ക്കും ഭര്‍ത്താവിനും എതിരെ ഐ പി സി 323 ( സ്വമേധയാ മുറിവേല്‍പ്പിക്കല്‍ ), 379 ( സ്വത്ത് മോഷ്ടിക്കല്‍ ), 494 ( ജീവിച്ചിരിക്കുന്ന പങ്കാളിയുണ്ടായിട്ടും വിവാഹം കഴിക്കല്‍ ), 504 ( മനഃപൂര്‍വം അപമാനിക്കല്‍ ), 506 ( ഭീഷണി ) എന്നീ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മരിച്ചയാള്‍ 2010 - ല്‍ വിവാഹം കഴിച്ചതായി പറയപ്പെടുന്ന അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്നു. ഇവര്‍ക്ക് ഒരു മകനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+