ഈ ഗ്രാമത്തിലേക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറല്ല... കാരണം
തേരിയമ്മാര്‍:മധ്യപ്രദേശിലെ തേരിയമ്മാര്‍ ഗ്രാമത്തിലെ അവസ്ഥ കേട്ടാല്‍ വിശ്വസിക്കില്ല, ഗ്രാമത്തില്‍ വെള്ളമില്ലാത്തത് കൊണ്ട് യുവാക്കള്‍ക്ക് വധുവിനെ കിട്ടുന്നില്ല എന്ന് പറയുമ്പോള്‍ അവിടുത്തെ വരള്‍ച്ചയുടെ ആധിക്യം നമ്മുക്ക് അളക്കാവുന്നതാണ്.
ചത്തര്‍പ്പൂര്‍ ജില്ലയിലാണ് തേരിയമ്മാര്‍ ഗ്രാമം. ഈ ഗ്രാമത്തിലെ അറുപതിലധികം യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കാത്തതിന് കാരണം വരള്‍ച്ചയാണ്. അയ്യല്‍ഗ്രാമത്തിലെ പെണ്‍കുട്ടികളെ തേരിയമ്മാര്‍ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല.

വിവാഹം ചെയ്ത് കൊടുത്ത പെണ്‍കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്നാണ് വെള്ളം കൊണ്ടുവരുന്നത്. ഈ അവസ്ഥ സ്വന്തം പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകരുത് എന്നാണ് ഓരോരുത്തരും പറയുന്നത്. ഒരു ദിവസത്തില്‍ തന്നെ നാലും അഞ്ചും കിലോ മീറ്ററുകള്‍ നടന്നാണ് വെള്ളം കൊണ്ടുവരുന്നത്. ചിലപ്പോള്‍ മൂന്നിലേറെ തവണ ഒരു ദിവസം പോകേണ്ടി വരുമെന്നും ഗ്രാമത്തിലെ സ്ത്രീകള്‍ പറയുന്നു.
വെള്ളത്തിന്റെ ദൗര്‍ലഭ്യം കൃഷിയെയും കാലിവളര്‍ത്തിലിനെയും സാരമായി ബാധിച്ചു. മനുഷ്യര്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാതെ കൃഷി ചെയ്യുന്നത് എങ്ങനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്. നിലവില്‍ വിവാഹം കഴിക്കാത്ത 60 ചെറുപ്പക്കാരാണ് ഗ്രാമത്തിലുള്ളത്. ഒരു ഗ്രാമത്തിലെ തലമുറയെ തന്നെ ഇല്ലാതാക്കും എന്ന ഭയത്തിലാണ് ഇവിടുത്തുക്കാര്‍.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഈ ഗ്രാമം നിലനില്‍ക്കൂ. ഡാം പണിയാന്‍ ഒരിക്കല്‍ കളക്ടര്‍ അനുവാദം നല്‍കിയെന്നും പിന്നീട് നടപടികള്‍ സ്വീകരിച്ചില്ലെന്നും നാട്ടുക്കാര്‍ പറയുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്നാണ് അധികാരികള്‍ നല്‍കുന്ന ഉറപ്പ്.












Click it and Unblock the Notifications