'ദേശീയ പതാക സ്വകാര്യ സ്വത്താണ് എന്നാണ് അവരുടെ വിചാരം', ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
കന്യാകുമാരി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയില്‍ തുടക്കമിട്ടിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ത്രിവര്‍ണ പതാക കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിക്കൊണ്ടാണ് ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമിട്ടത്. ബിജെപിയേയും ആര്‍എസ്എസിനേയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
'ദേശീയ പതാകയെ സംരക്ഷിക്കുന്ന സംവിധാനങ്ങളാണ് ഇന്ത്യ, ദേശീയ പതാകയെ സംരക്ഷിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളാണ് ഇന്ത്യ, ദേശീയ പതാകയെ സംരക്ഷിക്കുന്ന നീതിന്യായ സംവിധാനമാണ് ഇന്ത്യ. ഇന്ന് രാജ്യത്തെ ഓരോ സംവിധാനവും ആര്‍എസിഎസിന്റെയും ബിജെപിയുടേയും ആക്രമണത്തിന് അടിപ്പെട്ടിരിക്കുന്നു. ഈ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്നാണ് അവരുടെ വിചാരം. ഈ ദേശീയ പതാക രാജ്യത്തെ ഓരോ പൗരന്റെയും മതവിശ്വാസത്തേയും ഭാഷയേയും പ്രതിനിധീകരിക്കുന്നതാണ്. ഇവിടുത്തെ ജനങ്ങളുടെ ഭാവിയും രാജ്യത്തിന്റെ അവസ്ഥയും തങ്ങള്‍ക്ക് ഒറ്റയ്ക്ക് തീരുമാനിക്കാം എന്നാണ് അവര്‍ കരുതുന്നത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഇഡിയേയും സിബിഐയേയും ഇന്‍കം ടാക്‌സിനേയും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്താം എന്നാണ് ആര്‍എസ്എസും ബിജെപിയും കരുതുന്നത്. അവര്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ, പ്രതിപക്ഷത്തെ ഒരു നേതാവ് പോലും ബിജെപിയെ ഭയക്കാന്‍ പോകുന്നില്ല, അവര്‍ക്കീ രാജ്യത്തെ ജനങ്ങളെ മനസ്സിലായിട്ടില്ല', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കുന്ദവിയുടെ സ്റ്റൈലൻ എൻട്രി... പൊന്നിയൻ സെൽവൻ ട്രെയിലർ ലോഞ്ചിൽ തകർപ്പൻ ലുക്കിൽ തൃഷ, ചിത്രങ്ങൾ കാണാം
'രാജ്യത്തെ ഒരുമിച്ച് ചേര്‍ക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. ഏറ്റവും മോശമായ സാമ്പത്തിക അവസ്ഥയിലൂടെയാണ് രാജ്യം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഒരു പിടി വന്‍കിട ബിസിനസ്സുകാരാണ് രാജ്യത്തെ ഒന്നാകെ ഇന്ന് നിയന്ത്രിക്കുന്നത്. നേരത്തെ രാജ്യത്തെ നിയന്ത്രിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നുവെങ്കില്‍ ഇന്ന് മൂന്നോ നാലോ വന്‍കിട കമ്പനികളാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്', രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം രാഹുല്‍ ഗാന്ധി വേദിയില്‍ വായിച്ചു. ആരോഗ്യപ്രശ്‌നം കാരണമാണ് സോണിയാ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. സ്റ്റാലിനൊപ്പം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ഗാന്ധി മണ്ഡപത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയത് ഉമ്മന്‍ചാണ്ടിയോ കെഎം മാണിയോ; റെക്കോർഡുകളുടെ പട്ടിക കാണാം












Click it and Unblock the Notifications