ഇന്ത്യയുടെ ലക്ഷ്യം പാകിസ്താനിലെ ജനങ്ങളല്ല പാകിസ്താനിലെ ഭീകരരാണ്: രാജ്‌നാഥ് സിംഗ്
ബെംഗളൂരു: ഇന്ത്യ ഒരിക്കലും തങ്ങളുടെ അയല്‍ രാജ്യമായ പാകിസ്താനിലെ ജനങ്ങള്‍ക്ക് എതിരല്ല എന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ എതിര്‍ക്കുന്നത് പാകിസ്താനിലെ ഭീകരവാദികളെ മാത്രമാണ് - ബെംഗളൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്തേ് സംസാരിക്കവേ രാജ്‌നാഥ് സിംഗ് പറഞ്ഞു. തീവ്രവാദത്തിന്റെ പിടിയില്‍ നിന്നും പാകിസ്താനെ രക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്.
റിട്ടയേര്‍ഡ് ഐ എ എസ് ഓഫീസറായ കെ ശിവറാമിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യാനുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. പാകിസ്താന്‍ നമ്മുടെ അയല്‍ രാജ്യമാണ്. അവരുമായി സൗഹൃദത്തിലാകാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും നമ്മള്‍ ചെയ്യുന്നുണ്ട്. പാകിസ്താനിലെ സാധാരണക്കാരായ ജനങ്ങളോട് നമ്മള്‍ക്ക് ഒരുതരത്തിലുള്ള ശത്രുതയും ഇല്ല.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് നമ്മള്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ക്ഷണിച്ചിരുന്നു. അല്ലാതെ പലപ്പോഴും നമ്മല്‍ പാകിസ്താനുമായി സൗഹൃദത്തിന് ശ്രമിച്ചു. എന്നാല്‍ അവര്‍ അതെല്ലാം മുതലെടുക്കുകയായിരുന്നു. പാകിസ്താനില്‍ നിന്നും ബീകരവാദികള്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറി നമ്മുടെ 18 സൈനികരെയാണ് വധിച്ചത്.












Click it and Unblock the Notifications