കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ പെടും!! ഉത്തര്‍ പ്രദേശ് മാത്രമല്ല, കടുത്ത നിയന്ത്രണം മറ്റിടങ്ങളിലും

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണത്തിന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിഷയം വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍. ഉത്തര്‍ പ്രദേശിന് മുമ്പ് അസമും ഇക്കാര്യത്തില്‍ ചില തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. ജനസംഖ്യ കൂടുന്നത് രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നു എന്നാണ് വാദം. എല്ലാവര്‍ക്കും വിഭവങ്ങളെത്താതിരിക്കാന്‍ കാരണം ജനസംഖ്യ വര്‍ധനവ് ആണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

എന്നാല്‍ ചൈന ജനസംഖ്യാ നിയന്ത്രണം എടുത്തുകളഞ്ഞ കാര്യമാണ് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, കുട്ടികളിലെ മരണ നിരക്ക് വര്‍ധിച്ചതും ഇവര്‍ എടുത്തുപറയുന്നു. ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ ജനന നിരക്കുള്ളത്. വരാന്‍ പോകുന്ന പുതിയ നയങ്ങള്‍ എന്തൊക്കെ... വിശദീകരിക്കാം...

മോഹന്‍ലാല്‍ പണം കൊടുത്തുവിട്ടു... മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം നഷ്ടമായി, ആ സംഭവത്തെ കുറിച്ച് ശാന്തകുമാരിമോഹന്‍ലാല്‍ പണം കൊടുത്തുവിട്ടു... മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം നഷ്ടമായി, ആ സംഭവത്തെ കുറിച്ച് ശാന്തകുമാരി

1

രാജ്യത്തെ ജനന നിരക്ക് 2.1 ശതമാനം ആകുന്നതാണ് ഗുണം എന്നാണ് വിലയിരുത്തല്‍. ഈ നിരക്കില്‍ ജനനം തുടര്‍ന്നാല്‍ ആശങ്കയ്ക്ക് വകയില്ലെന്നും പറയപ്പെടുന്നു. 1950കളില്‍ ഇന്ത്യയിലെ ജനന നിരക്ക് 5.9 ശമാനമായിരുന്നു. 2000ത്തില്‍ ഇത് 3 ശതമാനമായി കുറഞ്ഞു. 2018ലെ കണക്ക് പ്രകാരം ജനന നിരക്ക് 2.2 ശതമാനം ആണ്.

2

ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ജനന നിരക്കുള്ളത്. 3.3 ശതമാനം. ഉത്തര്‍ പ്രദേശിലേത് 2.9 ശതമാനമാണ്. അസമില്‍ 2.2 ശതമാനമാണ്. അസമിലെ കണക്ക് ആശങ്കജനകമല്ല. പക്ഷേ, മുഖ്യമന്ത്രി ഹിമന്ദബിശ്വ ശര്‍മ പറയുന്നത് മറിച്ചാണ്. സംസ്ഥാനത്തിന്റെ വികസനത്തെ ചില പ്രദേശങ്ങളില്‍ ഇത് ബാധിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇക്കാര്യത്തില്‍ പ്രധാനമായും അദ്ദേഹം ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ മുസ്ലിങ്ങളെയാണ്.

3

അസമിലെ ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ പ്രത്യേക ഊന്നല്‍ കൊടുക്കുന്നുണ്ട്. 2017ല്‍ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രമേയം പാസാക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല എന്നാണ് പ്രമേയം. 2021 മുതല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് സര്‍ക്കാര്‍ 2019ല്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

4

ഘട്ടങ്ങളായി ജനസംഖ്യാ നിയന്ത്രണം ശക്തിപ്പെടുത്താനാണ് അസം ഭരണകൂടം ആലോചിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസം, ഭവനം എന്നീ കാര്യങ്ങളില്‍ ജനസംഖ്യ മാനദണ്ഡമാക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറയുന്നു. സര്‍ക്കാര്‍ പദ്ധതി, ജോലി എന്നിവകളില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പുറത്താക്കാന്‍ പുതിയ നിയമം കൊണ്ടുവരാനാണ് അസമില്‍ ആലോചന.

5

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കുന്ന നിയമം അസമിലുണ്ട്. യുപിയിലും ജനന നിരക്ക് കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി. പുതിയ ബില്ല് നിയമസഭയില്‍ പാസാക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിലക്കുക, സര്‍ക്കാര്‍ ജോലി, ആനുകൂല്യം എന്നിവ തടയുക എന്നീ കാര്യങ്ങളാണ് ബില്ലിലുള്ളത്.

6

ഉത്തര്‍ പ്രദേശില്‍ പുതിയ നിയമത്തിന്റെ കരട് രൂപം ജനങ്ങളുടെ പ്രതികരണത്തിനായി ലഭ്യമാണ്. കുടുംബാസൂത്രണം നടപ്പാക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെയാണ് വീണ്ടും ജനസംഖ്യാ വിഷയം രാജ്യത്ത് ചര്‍ച്ചയായത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി, സര്‍ക്കാര്‍ ആനുകൂല്യം എന്നിവ തടയുന്ന നിയമം രാജസ്ഥാനിലുമുണ്ട്.

7

മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ജനസംഖ്യാ നിയന്ത്രണത്തിന് പ്രത്യേക ചട്ടങ്ങളുണ്ട്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് യോഗ്യരല്ല എന്ന നിയമം മഹാരാഷ്ട്രയിലുമുണ്ട്. നിയന്ത്രണം നടപ്പാക്കുമ്പോള്‍ കുട്ടികളിലെ മരണ നിരക്കും പരിഗണിക്കണമെന്ന് മറുവാദം ഉന്നയിക്കുന്നവര്‍ ആവശ്യപ്പെടുന്നു. രണ്ട് കുട്ടി, ഒറ്റക്കുട്ടി എന്നീ നയങ്ങള്‍ ചൈന എടുത്തുമാറ്റിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്‍പത് വര്‍ഷത്തെ പ്രണയം, പ്രിയതാരം വിവാഹത്തിലേക്കോ, ഒടുവില്‍ സത്യം വെളിപ്പെടുത്തി സ്വാസിക

Recommended Video

cmsvideo
WHO says decision on emergency approval for Covaxin likely in 4 to 6 weeks

English summary
Not Only Uttar Pradesh and Assam Two Child Policy Also These States in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X