• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാട്‌സ് ആപ്പ് മാത്രമല്ല, ഇന്ത്യക്കാരുടെ ഇമെയിലും ചോര്‍ത്തി!! പുതിയ റിപ്പോര്‍ട്ട്

മുംബൈ: ഇസ്രായേലി ചാരന്‍മാര്‍ ഇന്ത്യക്കാരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന വിവരം. എന്നാല്‍ ഇമെയിലുകള്‍ കൂടി ചോര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയിലെ നയതന്ത്രജ്ഞരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സംഘടിത നീക്കം നടന്നുവെന്നാണ് വ്യക്തമാകുന്നത്.

ഇക്കഴിഞ്ഞ സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങള്‍ക്കിടെയാണ് ഇമെയിലുകള്‍ ചോര്‍ത്തിയിരിക്കുന്നത്. ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംനസ്റ്റിയുടെ ഡിജിറ്റല്‍ വിഭാഗം നടത്തിയ പഠനത്തിലാണ് ചോര്‍ത്തല്‍ സംബന്ധിച്ച വിവരം ലഭിച്ചത്. മിക്ക പ്രമുഖരുടെയും ഇമെയിലിലേക്ക് ഒരു ലിങ്ക് വന്നിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടാണ് ഇമെയില്‍.

വ്യക്തിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമെയില്‍ എത്തുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞു. ഒരുതവണ ലിങ്ക് ഡൗണ്‍ലോഡ് ചെയ്താല്‍ കംപ്യൂട്ടറിന്റെ നിയന്ത്രണം ചാരസംഘത്തിന് ലഭിക്കും. എല്ലാ ഫയലുകളും അവരുടെ നിയന്ത്രണത്തിലാകും. രേഖകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും ടൈപ്പ് ചെയ്യുന്നത് ശേഖരിക്കാനും ചാരന്‍മാര്‍ക്ക് സാധിക്കും. ഇസ്രായേല്‍ ചാരസംഘമായ പെഗാസസ് ആണ് ഇമെയില്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത്.

രാഹുല്‍ ഗാന്ധിയെ ആശ്ചര്യപ്പെടുത്തി സഫ; ധൈര്യപൂര്‍വം സ്റ്റേജിലെത്തി വിദ്യാര്‍ഥിനിയുടെ കിടിലന്‍ തര്‍ജമ

ദില്ലി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ പ്രേം കുമാര്‍ വിജയന്റെ ഇമെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെന്നിഫര്‍ ഗോണ്‍സാലസ് എന്ന വ്യക്തിയില്‍ നിന്ന് ഒക്ടോബര്‍ 26നാണ് വിജയന് ഇമെയില്‍ വന്നത്. സമന്‍സ് നോട്ടീസ് ഫോര്‍ റയട്ടിങ് കേസ് എന്ന സബ്ജക്ട് ലൈനിലാണ് ഇമെയില്‍. ഛത്തീസ്ഗഡിലെ ബസ്തറിലുള്ള ജഗദാല്‍പൂര്‍ സെഷന്‍സ് കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പ് വച്ച രേഖയും മെയിലിലുണ്ടായിരുന്നു.

ഗവര്‍ണറെ പടിക്ക് പുറത്തുനിര്‍ത്തി; ഇത് മമത സ്റ്റൈല്‍!! ഏറെ കാത്തുനിന്ന് പൊട്ടിത്തെറിച്ച് ഗവര്‍ണര്‍

ഞാന്‍ ഇന്നുവരെ ഛത്തീസ്ഗഡില്‍ പോയിട്ടില്ലെന്ന് വിജയന്‍ പറയുന്നു.ദളിത് അവകാശ പ്രവര്‍ത്തകനും പിയുസിഎല്‍ ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷനുമായ പ്രസാദ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സമാനമായ ഇമെയില്‍ വന്നിട്ടുണ്ട്. നാഗ്പൂരിലെ സാമൂഹിക പ്രവര്‍ത്തകന്‍ നിഷാല്‍സിങ് റാത്തോഡ്, മുംബൈയിലെ റിപ്പോര്‍ട്ടര്‍ പ്രതോ സരോത്തി റായ് എന്നിവര്‍ക്കും സമാനമായ ഇമെയില്‍ ലഭിച്ചിട്ടുണ്ട്. ചിലര്‍ക്ക് ഭീമ കൊറിഗോണ്‍ വിചാരണയാണ് സബ്ജക്ട് ലൈനില്‍ സൂചിപ്പിച്ചിരുന്നത്.

English summary
Not Only WhatsApp, Snooping Attack on Indian Activists Was Through Email also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X