Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വകാര്യമേഖലയുടെ വളര്‍ച്ച ലക്ഷ്യം', മോദി സർക്കാരിന്റെ ബജറ്റ് ജനവിരുദ്ധമെന്ന് എളമരം കരീം

ദില്ലി: രാജ്യത്തെ ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുളളതൊന്നും കേന്ദ്ര ബജറ്റിൽ ഇല്ലെന്ന് എളമരം കരീം. കോവിഡ് മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. മോഡി സര്‍ക്കാര്‍ കുറച്ച് കൊടുത്ത കോര്‍പറേറ്റ് നികുതി നിരക്ക് പുന:സ്ഥാപിക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

എളമരം കരീമിന്റെ പ്രതികരണം: '' സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്നതും, കോര്‍പറേറ്റുകളെ സഹായിക്കുന്നതുമാണ് കേന്ദ്രബജറ്റ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനത നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്ന യാതൊരു പദ്ധതിയും 2022-23 വര്‍ഷത്തെ ബജറ്റിലില്ല. എയര്‍ ഇന്ത്യ സ്വകാര്യ കുത്തകയെ ഏല്‍പിച്ചതിന് ഊറ്റം കൊള്ളുന്ന ബജറ്റ്, നീലാഞ്ചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡ്(എന്‍.ഐ.എന്‍.എല്‍)എന്ന പൊതുമേഖലാ ഉരുക്കുകമ്പനി ഏറ്റെടുക്കാന്‍ സ്വകാര്യമുതലാളിയെ കണ്ടെത്തിയെന്നും, എല്‍.ഐ.സി.യുടെ ഓഹരികള്‍ വില്പന നടത്തുമെന്നും പ്രഖ്യാപിക്കുന്നു.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കോവിഡിന്‍റെ പുതിയ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യരക്ഷക്കായി കൂടുതല്‍ പണം വകയിരുത്തണമായിരുന്നു. ഇതിനാവശ്യമായ വരുമാനം അതിസമ്പന്നന്മാരുടെ മേല്‍ നികുതി ചുമത്തി ഈടാക്കാമായിരുന്നു.

76

മോഡി സര്‍ക്കാര്‍ കുറച്ച് കൊടുത്ത കോര്‍പറേറ്റ് നികുതി നിരക്ക് പുന:സ്ഥാപിക്കുകയെങ്കിലും ചെയ്യണമായിരുന്നു. എന്നാല്‍ തങ്ങളുടെ ചങ്ങാതിമാരായ കോര്‍പറേറ്റുകള്‍ക്ക് അനിഷ്ടകരമായ യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഉയര്‍ത്താനും, സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. അതിന്‍റെ വിപരീത ദിശയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. തൊഴിലില്ലായ്മ രൂക്ഷമാവുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ തൊഴില്‍ സൃഷ്ടിക്കാനുതകുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല.

കര്‍ഷക സംഘടനകള്‍ ഒന്നിച്ചുന്നയിച്ച ആവശ്യമാണ് കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തറവില നിര്‍ണയിക്കുന്ന നിയമ സംവിധാനം വേണമെന്നത്. ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. മാത്രമല്ല രാസവള സബ്സിഡി 2021-22 ലെ ബജറ്റില്‍ 140122 കോടി രൂപയായിരുന്നത് പുതിയ ബജറ്റില്‍ 105222 കോടി രൂപയായി കുറച്ചു. ഭക്ഷ്യ സബ്സിഡി നടപ്പ് ബജറ്റിലെ 286469 കോടിയില്‍ നിന്ന് 206831 കോടിയായി വെട്ടിക്കുറച്ചു. പെട്രോളിയം സബ്സിഡി 6517 കോടിയില്‍ നിന്ന് 5813 കോടി രൂപയായും കുറച്ചു. കൃഷി-അനുബന്ധ കാര്യങ്ങള്‍ എന്നീവകയില്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയത്.

നവ-ഉദാരവല്‍ക്കരണ നയങ്ങള്‍ സൃഷ്ടിച്ച കാര്‍ഷിക പ്രതിസന്ധി പതിനായിരക്കണക്കിന് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചു. ഈ അവസ്ഥക്ക് മാറ്റം വരുത്തുന്ന ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലും ആരോഗ്യ മേഖലക്ക് 2021-22 ലെ ബജറ്റിനേക്കാള്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയത്. ഗ്രാമവികസനത്തിനുള്ള തുക നടപ്പ് ബജറ്റിലുള്ളതിനേക്കാള്‍ കുറച്ചു.

തൊഴിലുറപ്പ് പദ്ധതിക്ക് 20221-22 ബജറ്റില്‍ 98000 കോടിയുണ്ടായിരുന്നത് പുതിയ ബജറ്റില്‍ 73000 കോടിയായി കുറച്ചു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് യാതൊന്നും വകയിരുത്തിയിട്ടില്ല. വിള ഇന്‍ഷുറന്‍സ് സ്കീം ഫണ്ട് നടപ്പ് ബജറ്റില്‍ 12480 കോടിയായിരുന്നത് 4000 കോടിയായി വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഗതിശക്തി എന്ന പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യം. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോജക്ട് പോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനമാണിത്. തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയ അദ്ധ്വാനിക്കുന്ന ജനതയെ പാടെ അവഗണിച്ച മോഡി സര്‍ക്കാരിന്‍റെ ബജറ്റ് തികച്ചും ജനവിരുദ്ധമാണ്''.

സംസ്ഥാന ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രതികരണം ഇങ്ങനെ: '' കേന്ദ്ര ബജറ്റ് നിരാശാജനകമാണ്. കോവിഡ് സൃഷ്ടിച്ച അത്യപൂർവ്വമായ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിലില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വിലക്കയറ്റവും പരിഹരിക്കുന്നതിനുതകുന്ന നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. രാജ്യത്തിന്റെ 75% സ്വത്ത് കൈയാളുന്ന 10% സമ്പന്നർക്ക് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ബിജെപി ഗവണ്മെന്റ് ഈ ബജറ്റിലൂടെ ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയാണ് . മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കും ഭക്ഷ്യസുരക്ഷാ പദ്ധതികൾക്കുമെല്ലാമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചിരിക്കുന്നു.

കർഷകർക്ക് സഹായം നൽകാനും തൊഴിലുകൾ സൃഷ്ടിക്കാനുള്ള മൂർത്തമായ പദ്ധതികളൊന്നും തന്നെയില്ല. വലിയ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയെ കോർപ്പറേറ്റുകൾക്ക് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. സംസ്ഥാനത്തിന് ന്യായമായും നൽകേണ്ടുന്ന വിവിധ കേന്ദ്ര വിഹിതങ്ങളിൽ വരുത്തിയ കുറവ് പരിഹരിക്കാനുള്ള നടപടികളും ബജറ്റ് പ്രഖ്യാപനങ്ങളിലില്ല. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാകെ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് എല്ലാ അർത്ഥത്തിലും നിരാശ മാത്രമാണ് നൽകുന്നത്''.

Recommended Video

cmsvideo
    RCB keeping INR 20 crore aside for Shreyas Iyer at IPL 2022 auction

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+