കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ എന്‍പിആര്‍ നടപ്പാക്കും; തിയ്യതി പ്രഖ്യാപിച്ച് ബിജെപി മന്ത്രി, അറിയില്ലെന്ന് ജെഡിയു

Google Oneindia Malayalam News

പട്‌ന: എന്‍പിആറുമായി ബന്ധപ്പെട്ട നടപടികള്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കെ, ബിഹാറില്‍ എന്‍പിആര്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഭരണസഖ്യത്തില്‍ ഭിന്നത. ബിഹാറില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി അറിയിച്ചു. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇതുസംബന്ധിച്ച് പറയേണ്ടതെന്നും സുശീല്‍ കുമാറിന്റെ പ്രസ്താവന സംബന്ധിച്ച് അറിയില്ലെന്നും ജെഡിയു നേതാവ് ശ്യാം രജക് പറഞ്ഞു.

Nitish

ജെഡിയു-ബിജെപി സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലാണ് ബിജെപിയും ജെഡിയുവും. ഈ ഘട്ടത്തിലാണ് എന്‍പിആറുമായി ബന്ധപ്പെട്ടും സര്‍ക്കാരില്‍ ഭിന്നതയുണ്ടായിരിക്കുന്നത്.

എന്‍പിആര്‍ വിവരശേഖരണം 2020 ഏപ്രില്‍ ഒന്നു മുതല്‍ സപ്തംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ബിഹാറില്‍ ഇത് മെയ് 15 മുതല്‍ 28 വരെ നടക്കും. എന്‍പിആറില്‍ സഹകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

സര്‍ക്കാര്‍ അത്തരം തീരുമാനമെടുത്തോ എന്ന അറിയില്ലന്ന് ജെഡിയു നേതാവ് ശ്യാം രജക് പറഞ്ഞു. സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. സുശീല്‍ കുമാര്‍ മോദി സ്വന്തം അഭിപ്രായമായിരിക്കാം പറയുന്നതെന്നും രജക് കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമവും എന്‍പിആറും നടപ്പാക്കാതിരിക്കാന്‍ ബംഗാളിലും കേരളത്തിനും ധൈര്യമുണ്ടോ എന്ന് സുശീല്‍ കുമാര്‍ മോദി ചോദിച്ചു. എന്‍ആര്‍സി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ്. എന്‍പിആറും എന്‍ആര്‍സിയും വ്യത്യസ്തമാണ്. കോണ്‍ഗ്രസും ആര്‍ജെഡിയും ജനങ്ങളില്‍ ആശങ്ക പരത്തുകയാണെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

English summary
NPR in Bihar from May 15, Announces Deputy CM Sushil Modi, JDU Leader says No
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X