കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെഡിയില്‍, രാഹുലിന്റെ സന്ദര്‍ശനത്തിന് മുമ്പ് പാര്‍ട്ടി വിട്ടു!!
ഭുവനേശ്വര്‍: കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന ഒഡീഷയില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ നേതാവ് പാര്‍ട്ടി വിട്ടിരിക്കുകയാണ്. വന്‍ തിരിച്ചടിയാണ് ഇതിലൂടെ പാര്‍ട്ടി നേരിട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വന്‍ വിഭാഗീയതയാണ് രൂക്ഷമായിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്ന് വരെ പാര്‍ട്ടി വിട്ട എംഎല്‍എ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ബിജെപിയുമായി വന്‍ പോരാട്ടമാണ് കോണ്‍ഗ്രസ് ഇവിടെ നടത്തുന്നത്.
ബിജു ജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് വന്‍ നേട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെഡിയിലേക്കാണ് എത്തുന്നത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് എംഎല്‍എ പാര്‍ട്ടി വിട്ടിരിക്കുന്നത്. അതേസമയം വിഭാഗീയത നിയന്ത്രിക്കാന്‍ ദേശീയ നേതൃത്വം ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.

മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും പശ്ചിമ ഒഡീഷയില്‍ നിന്നുള്ള എംഎല്‍എയുമായ നബ കിഷോറാണ് പാര്‍ട്ടി വിട്ടത്. ഇയാള്‍ ബിജു ജനതാദളില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കൊലബിറയിലെ ഗ്രാമപഞ്ചായത്ത് യോഗത്തില്‍ സംസാരിക്കവേയാണ് താന്‍ കോണ്‍ഗ്രസ് വിട്ടതായി അദ്ദേഹം പ്രഖ്യാപിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്നും കിഷോര്‍ വ്യക്തമാക്കി. അതേസമയം പശ്ചിമ ഒഡീഷയില്‍ ഇതോടെ കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്.

പ്ടനായിക്കിന്റെ സന്ദര്‍ശനം
നവീന്‍ പട്‌നായിക്ക് ജനുവരി 24ന് ജാര്‍സുഗുഡ ജില്ലയില്‍ എത്തുന്നുണ്ട്. കിഷോര്‍ അന്ന് ബിജെഡിയില്‍ ചേരുമെന്നാണ് വ്യക്തമാകുന്നത്. ക്യാന്‍സര്‍ ചികിത്സാ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. നിരവധി പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെ ഇരുവരും ചര്‍ച്ച നടത്തും. ബിജെപിയെയും കോണ്‍ഗ്രസിനെയും മുഖ്യ ശത്രുക്കളായി കണ്ട് പോരാടാനാണ് തീരുമാനമെടുക്കുക.

രാഹുലിന്റെ സന്ദര്‍ശനം
ബിജെപി ഒഡീഷയില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പുതിയ പരീക്ഷണത്തിന് രാഹുല്‍ ഗാന്ധി ഒരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം 15ന് സംസ്ഥാനം സന്ദര്‍ശിക്കുക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കിഷോര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇത് രാഹുലിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. ഒഡീഷയില്‍ 21 ലോക്‌സഭാ സീറ്റുണ്ട്. നവീന്‍ പട്‌നായിക്ക് 19 വര്‍ഷത്തോളമായി ഇവിടെ ഭരിക്കുന്നതിനാല്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് മുതലെടുക്കാനായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
ജാര്‍സുഗുഡ പശ്ചിമ ഒഡീഷയുടെ സുപ്രധാന ഭാഗമാണ്. വ്യാവസായിക നഗരമായിട്ടാണ് ഇത് അറിയപ്പെടുന്നത്. കോണ്‍ഗ്രസ് അതിശക്തമാണ് ഇവിടെ. കിഷോര്‍ ബിജെഡിയില്‍ ചേരുമെന്ന് കഴിഞ്ഞ ആറുമാസമായി അഭ്യൂങങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘാടക മികവിന്റെ പേരില്‍ പ്രശസ്തനായ നേതാവാണ് കിഷോര്‍. ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ സ്പീക്കറുമായ കിഷോര്‍ കുമാര്‍ മൊഹന്തിയെ രണ്ടു തവണ പരാജയപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിലെ ജയം
സംസ്ഥാനത്ത് ബിജെഡി കാര്യമായ നേട്ടമുണ്ടാക്കുന്ന സമയത്ത് കോണ്‍ഗ്രസിനെ പശ്ചിമ ഒഡീഷയില്‍ മുന്നോട്ട് നയിച്ചത് കിഷോറായിരുന്നു. 2017ലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്ന സമയത്താണ് ഇത്തരമൊരു നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത് ഒരു കാരണവുമില്ലാതെയാണ്. പക്ഷേ നഷ്ടം കോണ്‍ഗ്രസിന് തന്നെയാണ്.

കടുത്ത വിഭാഗീയത
മുന്‍ കേന്ദ്ര മന്ത്രി ശ്രീകാന്ത് ജെനയും മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര സഗാരിയയും തമ്മിലുള്ള വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഇരുവരും തമ്മിലുള്ള പോരാട്ടം കാരണം കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. കോണ്‍ഗ്രസിന്റെ കര്‍ഷക റാലിയിലാണ് ഈ പ്രതിസന്ധി ആദ്യമായി പുറത്തുവന്നത്. ജെന സംസ്ഥാന നേതൃത്വത്തിലെ നേതാക്കള്‍ക്ക് ഖനന മാഫിയയുമായി ബന്ധമുണ്ടെന്ന് നിരന്തരം ആരോപിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇതിന് കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കിയിരുന്നു. ഇതുവരെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാറിയിട്ടില്ല.

എന്തുകൊണ്ട് പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസ് നേതൃത്വത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കിഷോര്‍ പാര്‍ട്ടി വിട്ടത്. താന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നിരഞ്ജന്‍ പഥക്കിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും പുകഴ്ത്തുകയും ചെയ്തിരുന്നു. നേരത്തെ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. നേരത്തെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെഡിയില്‍ ചേര്‍ന്നിരുന്നു. നേതൃത്വത്തോടുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications