ഒഡീഷ ട്രെയിൻ അപകടം: സഹായധനം ലഭിക്കാൻ ഭർത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് ഭാര്യ
ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് കള്ളംപറഞ്ഞ് നഷ്ടപരിഹാര തുക തട്ടാൻ ശ്രമിച്ച യുവതിക്കെതിരെ ഭർത്താവ് പരാതി നൽകി. കട്ടക് ജില്ലയിലേ ഗീതാഞ്ജല ദത്തയാണ് കള്ളംപറഞ്ഞ് സംസ്ഥാന സർക്കാരും റെയിൽവേയും പ്രഖ്യാപിച്ചിച്ച നഷ്ടപരിഹാര തുക കൈപ്പറ്റാൻ ശ്രമിച്ചത്.
ജൂൺ രണ്ടിന് നടന്ന ട്രെയിൻ അപകടത്തിൽ ഭർത്താവ് വിജയ് ദത്ത മരിച്ചെന്നാണ് ഗീതാഞ്ജലി പറഞ്ഞത്. മൃതദേഹം തിരിച്ചറിഞ്ഞെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ ഗീതാഞ്ജലി പറഞ്ഞത് കള്ളം ആണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ ഗീതാഞ്ജലിക്കെതിരെ ഭർത്താവ് തന്നെ പരാതി നൽകുകയായിരുന്നു.13 വർഷമായി ഇവർ ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ്.

താൻ മരിച്ചെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച ഗീതാഞ്ജലിക്കെതിരെ നടപടിയെടുക്കണം എന്നാണ് ഭർത്താവ് ആവശ്യപ്പെട്ടത് ബാലസോർ ജില്ലയിലെ ബഹനാഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഗീതാഞ്ജലിയുടെ ഭർത്താവിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിബന്ദ പൊപോലീസ് സ്റ്റേഷൻ ഇൻചാർജ് ബസന്ത് കുമാർ സത്പതി പറഞ്ഞു.
കള്ളം പറഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ നടപടി എടുക്കണമെന്ന് ചീഫ് സെക്രട്ടറി പി കെ ജന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.. ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷവും റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിരുന്നു. ജൂൺ രണ്ടിന് നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.
അതേസമയം, മരിച്ചവരിൽ 83 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, എന്നിവിടങ്ങളിൽ നിന്നമുള്ള ആളുകളാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഭുവനേശ്വറിലെ എയിംസ് മോർച്ചറിയിൽ 123 മൃതഹേദങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
ക്യാപിറ്റൽ ഹോസ്പിറ്റൽ, അമ്രി ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ, ഭുവനേശ്വറിലെ ഹൈടെക് ആശുപത്രി, സം ഹോസ്പിറ്റൽ, എന്നിവിടങ്ങളിലും മോർച്ചറികളിലും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. 70ഓളം മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. 1200 ഓളം പേർക്കാണ് ട്രെയിൻ അപകടത്തിൽ പരിക്കറ്റത്.
അപകടത്തിൽ സിബിഐ കേസെടുത്തു. ഔദ്യോഗികമായി അന്വേഷണം ഇന്നാരംഭിച്ചു. ബാലസോർ ജിആർപി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ പ്രാഥമിക പരിശോധനയിൽ ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സിസ്റ്റത്തിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. അട്ടിമറി നടന്നതായും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications