യുഎഇയുടെ വഴിയില്‍ 27 രാജ്യങ്ങള്‍; ഒമാന്‍ മാത്രമല്ല, ഇന്ത്യയുടെ കിടിലന്‍ നീക്കം, ഒക്ടോബര്‍ 1 മുതല്‍
അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ ഇന്ത്യ സഞ്ചരിക്കുന്നത് വേറിട്ട വഴിയില്‍. കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ യുഎഇയുമായി ഇത്തരം വ്യാപാര കരാര്‍ ഒപ്പുവച്ചത് നേട്ടമായിരുന്നു.
ഒമാനുമായി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാട്ടുണ്ട്. എന്നാല്‍ എപ്പോഴാണ് കരാര്‍ ഒപ്പിടുക എന്ന് വ്യക്തമല്ല. അതേസമയം, നാല് രാജ്യങ്ങളുമായി നേരത്തെ ഒപ്പുവച്ച വ്യാപാര കരാര്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. സ്വിറ്റ്സര്‍ലാന്റ്, നോര്‍വെ, ഐസ്ലാന്റ്, ലിഷ്റ്റന്സ്റ്റൈന് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറാണ് ബുധനാഴ്ച മുതല്‍ നിലവില്‍ വരിക.

അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്ത മാസം ഇക്കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. ന്യൂസിലാന്റ്, പെറു, ഒമാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളുമായും സ്വതന്ത്ര വ്യപാര കരാര്‍ ചര്‍ച്ച തുടരുകയാണെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
യുഎഇ, ഓസ്ട്രേലിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിപണി തുറന്നു ലഭിക്കുന്നതാണ് കരാര്‍. സമാനമായ ഇളവ് ഇന്ത്യ ഈ രാജ്യങ്ങള്‍ക്കും നല്‍കും. നികുതി ഇളവുകളോടെയാണ് വ്യാപാരം നടക്കുക. കൂടുതല്‍ വികസിത രാജ്യങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ വ്യാപാര മേളയില്‍ പങ്കെടുക്കുമ്പോഴാണ് മന്ത്രി ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച് വിശദീകരിച്ചത്. ജിഎസ്ടി ഇളവ് കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആഭ്യന്തര വിപണി കൂടുതല്‍ സജീവമാകണം എന്ന ലക്ഷ്യത്തോടെയാണ്. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുകയാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനകം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐസ്ലാന്റ്, നോര്‍വെ, സ്വിറ്റ്സര്‍ലാന്റ്, ലിഷ്റ്റന്സ്റ്റൈന് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അന്തിമ രൂപമായിരുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. 27 രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര ചര്‍ച്ച നടത്തുന്നുണ്ട്. യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായി വ്യാപാര കരാറിന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമാണ്. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറഞ്ഞു. ഇത്രയും കുറഞ്ഞ നിരക്കിലേക്ക് പണപ്പെരുപ്പം എത്തുന്നത് ആദ്യമാണ് എന്നും പിയൂഷ് ഗോയല്‍ പറയുന്നു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications