കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍; ജാഗ്രത കടുപ്പിച്ച് സംസ്ഥാനങ്ങള്‍; വിമാനത്താവളങ്ങില്‍ കര്‍ശന പരിശോധന

Google Oneindia Malayalam News

ന്യൂഡല്‍ഹി: അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.3000 ത്തോളം യാത്രക്കാരെ ഇന്നലെ പരിശോധിച്ചതില്‍ നിന്നാണ് അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ ആറ്് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദർശന് തെറിപൂരം'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദർശന് തെറിപൂരം

ഒമൈക്രോണ്‍ വകഭേദമുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സാമ്പിളുകള്‍ ജെനോമിക് ടെസ്റ്റിനായി ലാബിലേക്ക് ആയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ത്യയില്‍ വിവിധ വിമാനത്താവളങ്ങളിലായി പറന്നിറങ്ങിയത്. 3476 യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത്. 3476 യാത്രക്കാരിലും കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

1

ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളായ യുകെയില്‍ നിന്നും നെതര്‍ലാന്റില്‍ നിന്നും നാല് യാത്രക്കാരാണ് ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ ഇറങ്ങിയത് ഇവരില്‍ കോവിഡ് പോസ്റ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമൈക്രോണ്‍ വകഭേദമാണോ എന്നറിയാനായി ഇവരുടെ സാമ്പിളുകള്‍ ജെനോം പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ ഡല്‍ഹിയിലെ ലോക് നായിക് ജയ് പ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും, കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനങ്ങളെയും കോന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

യുഎഇ അല്‍ഹുസ്ന്‍ ആപ്പിലെ പച്ച ഇനി 14 ദിവസം മാത്രം; ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 15 രാജ്യങ്ങളില്‍യുഎഇ അല്‍ഹുസ്ന്‍ ആപ്പിലെ പച്ച ഇനി 14 ദിവസം മാത്രം; ഒമൈക്രോണ്‍ സ്ഥിരീകരിച്ചത് 15 രാജ്യങ്ങളില്‍

2

കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശത്തി നിന്ന് ഇന്ത്യയിെക്കെത്തിയ 100 പേരെ തിരയുകയാണെന്ന് നോയിഡ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബിഎസ് സൈത്യ പറഞ്ഞു. 150 പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലേക്കെത്തിയത്. അവരില്‍ 50 പേരെ കണ്ടെത്തിയ അവരെ കേവി#് ടെസ്‌റഅറിന് വിധേയമാക്കിയപ്പോള്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. ബാക്കി 100 പേരെ കൂടു കണ്ടെത്താനുണ്ടെന്നും അതിന് വേണ്ടിയുള്ള തീവ്ര ശ്രമിത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം അറിയിച്ചു. ഇവരെ കൂടി കണ്ടെത്തിയ ശേഷം അവരുടെ സാമ്പിളുകള്‍ പിരശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

3

തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമൈക്രോണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ യാത്രാ മാര്‍ഗ നിര്‍ദ്ദേശം പുതുക്കിയിരുന്നു. ഇന്നലെ മുതലാണ് പുതുക്കിയ യാത്രാ മാര്‍ഗ നിര്‍ദ്ദേശം നിലവില്‍ വന്നത്. വ്യാപന ശേഷി കൂടുതലാണെന്നതിന്റെ സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഒമൈക്രോൺ ബാധ സ്ഥിരീകരിച്ച് യുഎസും യുഎഇയും; രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി അധികൃതർഒമൈക്രോൺ ബാധ സ്ഥിരീകരിച്ച് യുഎസും യുഎഇയും; രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയതായി അധികൃതർ

4

മഹാരാഷ്ട്ര സര്‍ക്കാരും അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുമെന്ന് അധികൃര്‍ അറിയിച്ചു. കൂടാതെ ക്വാറന്റ്‌റൈന്‍ ഘട്ടത്തില്‍ തന്നെ മൂന്ന് തവണ ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്തണം, 2, 4, 7 ദിവസങ്ങളിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്. ഏതെങ്കിലും ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് മറ്റൊരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ ചെയ്തിരിക്കണമെന്നും.

5

കൂടാതെ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി കരതുണമെന്നും അധികൃതര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരാണെങ്കില്‍ അവരെത്തി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലും നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടകയിലെത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. അവരില്‍ പോസിറ്റീവ് ആവയവരെ ആശുപ്ത്രിയിലേക്ക് മാറ്റുമെന്നും പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കണം. നെഗറ്റീവാണെങ്കിലും കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ അവരുടെ ഹോം ക്വാറന്റഅറൈനില്‍ അഞ്ചാം ദിവസം കോവിഡ് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻകെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻ

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
Omicron variant, states tightening restrictions including karnataka and maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X