ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ് പ്രതി ഗുജറാത്ത് സര്‍ക്കാര്‍ വേദിയില്‍; പ്രതിഷേധം
ഗാന്ധിനഗര്‍: 2002ലെ ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസില്‍ കോടതി ശിക്ഷിക്കപ്പെട്ട 11 പ്രതികളില്‍ ഒരാള്‍ ഗുജറാത്ത് സര്‍ക്കാര്‍ പരിപാടിയില്‍. കഴിഞ്ഞ വര്‍ഷം ശിക്ഷായളിവ് നല്കി ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച ഷൈലേഷ് ഭട്ടാണ് ബി ജെ പി എം പിക്കൊപ്പവും എം എല്‍ എയ്ക്കൊപ്പവും വേദി പങ്കിട്ടത്. പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ഈ സംഭവം.
ബി ജെ പി എം പി ജസ്വന്ത് സിന്‍ഹ് ഭാഭോര്‍, അദ്ദേഹത്തിന്റെ സഹോദരനും എം എല്‍ എയുമായി ഷൈലേശ് ഭാഭോര്‍ എന്നിവര്‍ക്കൊപ്പമാണ് വേദി പങ്കിട്ടത്. ദഹോദ് ജില്ലയിലെ കര്‍മാഡി വില്ലേജില്‍ ജലവിതരണ പദ്ധതി പരിപാടിയിലാണ് ശിക്ഷായളിവ് നല്കി ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച ഷൈലേഷ് ഭട്ട് പങ്കെടുത്തത്.

ദാഹോദ് എംപി ജസ്വന്ത് സിന് ഭാഭോറിനും സഹോദരനും ലിംഖേഡ എംഎല്‍എയുമായ സൈലേഷ് ഭാഭോറിനൊപ്പം ശൈലേഷ് ഭട്ട് വേദിയില്‍ നില്ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. രണ്ട് നേതാക്കളും ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് 11 പ്രതികളെയും സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിനാണ് 11 പ്രതികളെ കോടതി ശിക്ഷിച്ചത്. മൂന്ന് വയസുള്ള മകളും അന്ന് കൊല്ലപ്പെട്ടിരുന്നു. 59 കര്‍സേവകര്‍ കൊല്ലപ്പെട്ട സബര്‍മതി എക്സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെയാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്.
ബില്‍ക്കിസ് ബാനോ കേസ് പ്രതികളെ വിട്ടിയച്ചതിനെതിരായ ഹര്‍ജികള്‍ എത്രയും വേഗം കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഉറപ്പുനല്‍കിയിരുന്നു. പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ നിരവധി ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവരും ഹര്‍ജി നല്കിയവരില് ഉള്‍പ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് ബില്‍കിസ് ബാനു രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം, ബില്‍കിസ് ബാനു കേസിലെ പ്രതികളില്‍ ഒരാള്‍ സര്‍ക്കാര്‍ വേദിയില്‍ എത്തിയതിനെ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചു. ഈ രാക്ഷസന്മാരെ വീണ്ടും തിരികെ ജയിലില്‍ എത്തിക്കുന്നത് തനിക്ക് കാണണമെന്ന് മഹുവ മോയ്്ത്ര ട്വിറ്ററില്‍ കുറിച്ചു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications