മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ച് കര്‍ഷകര്‍; ചര്‍ച്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ച കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കുകയാണ് എന്ന് അറിയിച്ചു. ഉള്ളി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സി പി എം നേതൃത്വത്തില്‍ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം
ഞായറാഴ്ച ദിന്‍ഡോരിയില്‍ നിന്നാണ് കര്‍ഷകരുടെ കാല്‍നട യാത്ര ആരംഭിച്ചത്. മുംബൈയിലെ താനെയില്‍ ആണ് മാര്‍ച്ച് എത്തിയിരിക്കുന്നത്. ഉള്ളി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും 12 മണിക്കൂര്‍ തടസ്സപ്പെടാതെ വൈദ്യുതി നല്‍കണമെന്നും കാര്‍ഷിക വായ്പകളില്‍ ഇളവു നല്‍കണമെന്നുംമായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷകരുമായി ചര്‍ച്ചക്ക് തയാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചിരുന്നു.
ഇന്നലെ തന്നെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ പ്രതിഷേധം അവസാനിപ്പിക്കും എന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഏകനാഥ് ഷിന്‍ഡെ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് സംസ്ഥാന നിയമസഭയില്‍ പ്രസ്താവന നടത്തിയതോടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നാസിക്ക് മുതല്‍ മുംബൈ വരെ 200 കിലോമീറ്റര്‍ പദയാത്രയായിരുന്നു സി പി എം തീരുമാനിച്ചിരുന്നത്.

ജില്ലാ കളക്ടര്‍മാര്‍ നാസിക്കിലും മറ്റ് പല സ്ഥലങ്ങളിലും സമരക്കാരെ സന്ദര്‍ശിച്ചിരുന്നു. രണ്ട് മന്ത്രിമാരും സമരക്കാരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചു തുടങ്ങിയതിനാല്‍, തങ്ങളുടെ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്നും എല്ലാ കര്‍ഷകരും വീട്ടിലേക്ക് മടങ്ങുകയാണ് എന്നും സി പി എം മുന്‍ എം എല്‍ എ ഗാവിത് പറഞ്ഞു. സി പി എം എം എല്‍ എ വിനോദ് നിക്കോളയും സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
വനാവകാശം, വനഭൂമി കയ്യേറ്റം, ക്ഷേത്ര ട്രസ്റ്റുകളുടെ ഭൂമി കൈമാറ്റം, മേച്ചില്‍പ്പുറങ്ങള്‍ കൃഷിക്കാര്‍ക്ക് കൃഷിക്കായി കൈമാറുന്നത് ഉള്‍പ്പെടെ 14 കാര്യങ്ങള്‍ കര്‍ഷക പ്രതിനിധി സംഘവുമായി ചര്‍ച്ച ചെയ്തതായി ഏക്‌നാഥ് ഷിന്‍ഡെ നിയമസഭയില്‍ പറഞ്ഞു. ലോംഗ് മാര്‍ച്ച് പിന്‍വലിക്കാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കും എന്നും ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.
Cleaning Tips: മേക്കപ്പ് കറ വസ്ത്രങ്ങളിലായോ.. പേടി വേണ്ട, പരിഹാരമിതാ
നേരത്തെ അഞ്ച് വര്‍ഷം മുന്‍പ് 2018 ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോഴും കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സി പി എമ്മിന്റെ കാര്‍ഷിക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചത്. ദേശീയ തലത്തില്‍ വരെ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ച് ഏറെ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications