ഓപ്പറേഷൻ കമല; കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് തിരിച്ചടി, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു; സഖ്യസർക്കാരിനെ താഴെയിറക്കാൻ ജെഡിഎസ് എംഎൽഎയെ കൂറമാറ്റാൻ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുവെന്ന കേസിൽ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി. അന്വേഷണം സ്റ്റേ ചെയ്ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളി കൊണ്ടാണ് കോടതി ഉത്തരവ്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ബിജെപി എംഎൽഎ ശിവന്ന ഗൗഡയുടെ സാന്നിധ്യത്തിൽ, ഗുർമിത്കലിലെ ദൾ എംഎൽഎ നാഗന ഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണ ഗൗഡയ്ക്ക് മന്ത്രിപദവിയും 10 കോടി രൂപയും തിരഞ്ഞെടുപ്പുസഹായവും വാഗ്ദാനം ചെയ്തുവെന്ന പരാതിയിലാണ് കോടതി ഉത്തരവ്.നാഗന ഗൗഡയുടെ പരാതിയിലാണ് നനടപടി.
ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍
യെദ്യൂരപ്പയുമായുള്ള സംഭാഷണം നാഗന ഗൗണ്ട റെക്കോഡ് ചെയ്യുകയും ഈ ശബ്ദ രേഖ പുറത്തുവിടുകയും ചെയ്തിരുന്നു. കുമാരസ്വാമിയായായിരുന്നു അന്ന് ഈ ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖ കർണാടകത്തിൽ വലിയ വിവാദത്തിനായിരുന്നു വഴിവെച്ചത്. ബിജെപി എംഎൽഎ ശിവന്ന ഗൗഡ, ഹസൻ എംഎൽഎയായ പ്രീതം ഗൗഡ, യെദ്യൂരപ്പയുടെ ഉപദേശകനായ മുൻ പത്രപ്രവർത്തകൻ മരാംകൽ എന്നിവരും കേസിലെ പ്രതികളാണ്. ശരണ ഗൗഡയുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് ഇവർ മൂന്ന് പേരും ഉണ്ടായിരുന്നതായും ശരണ ഗൗഡയ്ക്കേ മേൽ സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ ഉണ്ട്.












Click it and Unblock the Notifications