19 പാര്‍ട്ടികള്‍ സോണിയക്കൊപ്പം, ലക്ഷ്യം 2024 തന്നെ, രാഹുലിന് സാധിക്കാത്തത് വിജയിപ്പിച്ച് കോണ്‍ഗ്രസ്
ദില്ലി: 2024ലേക്കുള്ള പ്രതിപക്ഷ ഐക്യത്തിന് തുടക്കമിട്ട് സോണിയാ ഗാന്ധി. 19 പാര്‍ട്ടികളാണ് സോണിയ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ 19 പാര്‍ട്ടികളോടും ഒന്നിക്കാന്‍ സോണിയ ആവശ്യപ്പെട്ടു. അതേസമയം വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് ഈ യോഗം. രാഹുല്‍ ഗാന്ധി നേരത്തെ വിളിച്ച യോഗത്തില്‍ 14 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെയും പ്രധാന നേതാക്കളൊന്നും പങ്കെടുത്തിരുന്നില്ല. സോണിയ വിളിച്ച യോഗത്തില്‍ എല്ലാ പ്രധാന നേതാക്കളും പങ്കെടുത്തു. മമത ബാനര്‍ജിയും ശരത് പവാറും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസില്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഈ യോഗം.

പാര്‍ലമെന്റിലും ഒന്നിക്കാനാണ് സോണിയയുടെ ആഹ്വാനം. ദേശീയ താല്പര്യം മുന്‍നിര്‍ത്തി ബിജെപിയെ നേരിടേണ്ടത് അത്യാവശ്യമാണെന്ന് സോണിയ പറയുന്നു. അതേസമയം 2004ല്‍ ഇതേ പോലൊരു സഖ്യത്തിലൂടെയാണ് കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയത്. അതിന് നേതൃത്വം നല്കിയതും സോണിയാ ഗാന്ധിയായിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളെ കൂടുതലായി വിശ്വസിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഈ യോഗം ചേര്‍ന്നത്.
മോദി സര്‍ക്കാരിന് ഒബിസി ബില്‍ ഭേദഗതി കൊണ്ടുവരേണ്ടി വന്നത് പ്രതിപക്ഷ ഐക്യം കാരണമാണെന്ന് സോണിയ പറഞ്ഞു. അതുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിനേഷന് പോളിസിയില്‍ കത്തയച്ചതും കാര്‍ഷിക നിയമം പിന്‍വലിക്കേണ്ട കാര്യത്തെ കുറിച്ച് മോദിയെ അറിയിച്ചതും സോണിയ എടുത്ത് പറഞ്ഞു. ഒപ്പം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആവശ്യക്കാര്‍ക്ക് നല്കുന്ന കാര്യത്തെ കുറിച്ചും മോദിയെ അറിയിച്ചിരുന്നുവെന്ന് സോണിയ പറഞ്ഞു. അതേസമയം മോദിയുടെ ജനപ്രീതി കുറഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് ബിജെപിയെ വീഴ്ത്താനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്.
Recommended Video
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില് കൊണ്ടുവന്നതിന് സോണിയ ഗാന്ധിക്ക് ശരത് പവാര്‍ നന്ദി പറയുകയും ചെയ്തു. എന്നാല്‍ അഖിലേഷ് യാദവ് യോഗത്തിനെത്താതിരുന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. സഖ്യത്തില്‍ വിള്ളലുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യുപി തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തിരക്കിലാണെന്ന് സോണിയയെ അഖിലേഷ് അറിയിച്ചുവെന്നാണ് സൂചന. യുപിയില്‍ സഖ്യമുണ്ടാവില്ലെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. ബിഎസ്പിയെയും ആംആദ്മി പാര്‍ട്ടിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പെഗാസസ് വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചെങ്കിലും ജനങ്ങള്‍ ശ്രദ്ധിക്കുന്ന സാധാരണ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടതെന്ന് ഹേമന്ദ് സോറന് വ്യക്തമാക്കി.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications