ദില്ലിയിലെ ഓക്സിജന്‍ ക്ഷാമം: ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് മോദിയോട് കെജ്രിവാള്‍
ദില്ലി: ദില്ലിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ നിസ്സഹായത വിവരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലേക്ക് ആശുപത്രികളിലേക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞു തരൂ എന്ന് കെജ്രിവാള്‍ നരേന്ദ്ര മോദിയോട് ചോദിച്ചു. രോഗവ്യാപനം ശക്തമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യതലസ്ഥാനത്ത് വന്‍ ദുരന്തം ഉണ്ടാകുമെന്നും അരവിന്ദ് കെജ്രിവാള്‍ യോഗത്തിന് മുമ്പാകെ മുന്നറിയിപ്പ് നല്‍കുന്നു.
ദില്ലി നഗരത്തിലുടനീളം ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. നഗരത്തില്‍ ആവശ്യാനുസരണം ഉള്ള ഓക്സിജന്‍ ലഭ്യമല്ല. ഇവിടെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാൻറ് ഇല്ലെങ്കിൽ ഡൽഹിയിലെ ആളുകൾക് ഓക്സിജന്‍ ലഭിക്കില്ലേ?. ഓക്സിജന്‍ ലഭിക്കാതെ ദില്ലിയിലെ ആശുപത്രിയില്‍ ഒരാള്‍ മരിക്കുമ്പോള്‍ ഞാന്‍ ആരോടാണ് ഇതേ കുറിച്ച് സംസാരിക്കേണ്ടതെന്ന് ദയവ് ചെയ്ത് പറഞ്ഞ് തരണം. ആളുകളെ മരിക്കാന്‍ വിടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങൾ ഡൽഹിയിലേക്കുള്ള ഓക്സിജൻ വിതരണം തടഞ്ഞെന്ന ആരോപണം പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലും അരവിന്ദ് കെജ്രിവാള്‍ ആവര്‍ത്തിച്ചു. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി വിളിക്കണം. അതേസമയം ദില്ലിക്കുള്ള ഓക്‌സിജന്‍ ക്വാട്ട 378 മെട്രിക് ടണ്ണില്‍ നിന്ന് 480 മെട്രിക് ടണ്ണായി കേന്ദ്രം അടുത്തിടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ 380 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് നഗരത്തിന് ലഭിച്ചതെന്നാണ് അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെടുന്നത്.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications