'പദ്മാവതി അല്ല പദ്മാവത്' , മാറ്റത്തോടെ ജനുവരി 25ന്​ തിയേറ്ററിലെത്തും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സഞ്ജയ്​ ലീല ബൻസാലിയുടെ പദ്മാവതി ജനുവരി 25 ന് തീയേറ്ററുകളിലെത്തും. സെൻസർ ബോർഡ്​ നിർദേശിച്ച മാറ്റങ്ങളോടെയാണ്​ ചിത്രം പ്രദർശനത്തിനെത്തുക. ചില രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമക്ക്​ യു/എ സർട്ടിഫിക്കറ്റ്​ നൽകാമെന്ന്​ നേരത്തെ സെൻസർ ബോർഡ്​ അറിയിച്ചിരുന്നു​. ഈ നിബന്ധന അണിയറ പ്രവർത്തകർ അംഗീകരിക്കുകയായിരുന്നു. കൂടാതെ ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. പദ്മാവതിയ്ക്കു പകരം പദ്മാവത് എന്നാകും ചിത്രത്തിന്റെ പേര്.

padmavathi

റയാന്‍ സ്‌കൂളിലെ കൊലപാതകം: 11ാം ക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി

അതേ സമയം ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പദ്മാവദി റിലീസ് ചെയ്യുന്നതിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സെന്‍സര്‍ ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് രജപുത് കര്‍ണസേന അറിയിച്ചിരുന്നു. സിനിമ റിലീസ് ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തയാറാവണമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കിട്ടുണ്ട് .

' ചപ്പല്‍ ചോര്‍ പാകിസ്താൻ'; അമേരിക്കയിലെ പാക് എംബസിക്കു മുന്നിൽ പ്രതിഷേധം

പദ്മാവതി റിലീസ് ചെയ്താല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും മാത്രമായിരിക്കും ഉത്തരവാദികളെന്ന് രജപുത് കര്‍ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഗ്‌ദേവ് സിങ് ഗോഗമേണ്ടി പറഞ്ഞു. മാറ്റങ്ങളോടെ പോലും സിനിമയുടെ റിലീസ് അനുവദിക്കില്ലെന്നാണ് കര്‍ണിസേനയുടെ നിലപാട്. ആദ്യം പദ്മാവദി ഡിസംബർ 1 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. രജ്പുത്​ കർണി സേനയുടേയും മറ്റ്​ രാഷ്ട്രീയ-സമുദായങ്ങളുടെ ഭീഷണിയും മറ്റ്​ വിവാദങ്ങളെയും തുടർന്ന് റിലീസിങ് തീയതി നീട്ടി വയ്ക്കുകയായിരുന്നു.

പിറന്നാൾ ആഘോഷം ഉപേക്ഷിച്ച് ഉൻ, കാരണം ദാരിദ്ര്യം? ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
‘Padmavat’ gets 25 January release date, causes chaos for upcoming films

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്