Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ല!!! തെളിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ തെളിച്ച് പാക്‌

ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടേ ഇല്ല എന്നാണ് ഇപ്പോഴും പാകിസ്താന്‍ ആവര്‍ത്തിക്കുന്നത്. അത് ലോകത്തോട് പറയാന്‍ പല കാരണങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നും ഉണ്ട്. പക്ഷേ ആര് വിശ്വസിക്കാന്‍.

ഈ സാഹചര്യത്തിലാണ് ഒരു പടികൂടി കടന്ന് പാകിസ്താന്‍ ഒരു കടുംകൈയ്ക്ക് ഇറങ്ങിയത്. ലോകമാധ്യമങ്ങളെ ഒരുമിച്ചിറക്കുക... ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്ന് പറയുന്ന സ്ഥലത്തേയ്ക്ക് മാധ്യമങ്ങളെ എത്തിക്കുക.

സംഗതി കഴിഞ്ഞ ദിവസം നടന്നു. ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ നിന്നായി 40 മാധ്യമ പ്രവര്‍ത്തക്കരെയാണ് അവര്‍ അവിടെ എത്തിച്ചത്. എന്നിട്ട് എന്തുണ്ടായി?

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് അധീന കശ്മീരില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. നാല്‍പതോടെ തീവ്രവാദികളും 2 പാക് സൈനികരും ആണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സമ്മതിക്കില്ല

സമ്മതിക്കില്ല

എന്നാല്‍ ഇങ്ങനെ ഒരു ആക്രമണമേ നടന്നിട്ടില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്. നിയന്ത്ര രേഖയിലെ വെടിവപ്പിലാണ് തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്നും അവര്‍ ആവര്‍ത്തിക്കുന്നു.

സമ്മതിച്ചാല്‍

സമ്മതിച്ചാല്‍

ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയ കാര്യം സമ്മതിച്ചാല്‍ പാകിസ്താന്‍ കുടുങ്ങും. തങ്ങളുടെ രാജ്യത്ത് തീവ്രവാദ കേന്ദ്രങ്ങള്‍ ഉണ്ട് എന്ന് അവര്‍ തന്നെ സമ്മതിക്കുന്നതിന് തുല്യമാകും അത്.

തെളിയിക്കാന്‍

തെളിയിക്കാന്‍

ഇന്ത്യ അങ്ങനെ ഒരു ആക്രമണം നടത്തിയിട്ടേയില്ലെന്ന് എങ്ങനെയെങ്കിലും തെളിയിക്കാനുള്ള തത്രപ്പാടിലാണ് പാകിസ്താന്‍. അതിനു വേണ്ടി മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണ് പാകിസ്താന്‍ ഇപ്പോള്‍.

അന്തര്‍ദേശീയം

അന്തര്‍ദേശീയം

ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി എന്ന് പറയുന്ന സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകരുടെ സംഘത്തെ എത്തിക്കുകയായിരുന്നു പാകിസ്താന്‍. നാല്‍പത് മാധ്യമ പ്രവര്‍ത്തകരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 നോക്കൂ

നോക്കൂ

പാക് അധീന കശ്മീരിലെ പ്രദേശങ്ങളിലാണ് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുപോയത്. അവിടത്തെ സ്ഥലങ്ങള്‍ കാണിച്ച്, ഇവിടെ എന്തെങ്കിലും ആക്രമണം നടന്നതായി തോന്നുന്നുണ്ടോ എന്നായിരുന്നു പാകി സൈന്യത്തിന്റെ ചോദ്യം.

നാട്ടുകാര്‍

നാട്ടുകാര്‍

നിങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ നാട്ടുകാരോട് ചോദിക്കൂ. അവര്‍ക്ക് അറിയാതിരിക്കില്ലല്ലോ എന്നാണ് പാക് സൈന്യത്തിന്റെ ചോദ്യം. മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു.

എഎഫ്പി

എഎഫ്പി

സൈന്യത്തോടൊപ്പം അല്ലാതെ, തങ്ങളുടെ പ്രാദേശിക റിപ്പോര്‍ട്ടറെ വച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി കാര്യങ്ങള്‍ അന്വേഷിച്ചു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പാകിസ്താന്റെ വാദം തെറ്റാണെന്ന സൂചനകളാണ് അവിടത്തെ നാട്ടുകാരില്‍ നിന്ന് ലഭിച്ചത്.

വീഡിയോ ഉണ്ട്

വീഡിയോ ഉണ്ട്

പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമ്പൂര്‍ണ വീഡിയോ ഇന്ത്യയുടെ കൈവശം ഉണ്ട്. ആവശ്യമെങ്കില്‍ അത് പുറത്ത് വിടാന്‍ തയ്യാറാണെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

അത് ഉറപ്പായിരുന്നു

അത് ഉറപ്പായിരുന്നു

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്താന്‍ നിഷേധിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഹെല്‍മറ്റില്‍ ക്യാമറ വച്ചായിരുന്നു ഇന്ത്യന്‍ സൈനികര്‍ ആക്രമണം നടത്തിയത്. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ വാര്‍ റൂമില്‍ ഇരുന്ന് അജിത് ഡോവല്‍ നിരീക്ഷിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+