Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലർച്ചെ ജമ്മുവിൽ വീണ്ടും പാക് പ്രകോപനം;ഡ്രോണുകൾ തകർത്ത് ഇന്ത്യ, മേഖലയിൽ ബ്ലാക്ക് ഔട്ട്

പുലർച്ചയോടെ ജമ്മുവിൽ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. രാത്രിയിലെ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇന്ത്യ കറാച്ചിയിൽ ഉൾപ്പെടെ കനത്ത തിരിച്ചടി നൽകിയിരുന്നു. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രണം. ഇതിന് പിന്നാലെയാണ് ജമ്മുവിൽ പാക്കിസ്ഥാൻ വീണ്ടും ‍ഡ്രോൺ ആക്രമണം നടത്തിയത്. ‌ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഡ്രോണുകൾ തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

സത്വാരി, സാംബ, ആർ‌എസ് പുര, അർനിയ എന്നിവിടങ്ങൾ ലക്ഷ്യമാക്കിയായിരുന്നു പാക്കിസ്ഥാൻ മിസൈലുകൾ തൊടുത്തത്. ആളില്ലാ വ്യോമ സംവിധാനങ്ങൾ വഴിയും ഗ്രിഡ്, എസ് 400 ട്രയംഫ്, ബരാക് 8 എംആർഎസ്എഎം തുടങ്ങിയ തദ്ദേശീയമായി നിർമ്മിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് മേഖലയിലെ പാക് ആക്രമണത്തെ ഇന്ത്യ തകർത്ത്.

jammupak2-1

അതേസമയം ആക്രമണത്തിന് പിന്നാലെ മേഖലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലാക്ക് ഔട്ട് സമയത്ത് മൊബാൽ വെളിച്ചം അടക്കം ഓഫ് ചെയ്യണമെന്നും വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. സംഘർഷബാധിത മേഖലകൾ ഇന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള സന്ദർശിക്കും. റോഡ് മാർഗം ജമ്മുവിലേക്ക് തിരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പഞ്ചാബിലേയും രാജസ്ഥാനിലേയും വിവിധ ഇടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ അമൃത്സർ, ജലന്ധർ, ഗുരുദാസ്പൂർ, തരൺ തരൺ, ഹോഷിയാർപൂർ, പത്താൻകോട്ട്, ഫിറോസ്പൂർ, ഫാസിൽക്ക, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. കൂടാതെ മൊഹാലിയിലും പഞ്ച്കുലയിലും വൈജ്യുതി തടസപ്പെട്ടു. ഗുജറാത്തിലെ കച്ച് ജില്ലയിലെ മിക്ക ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടിരുന്നു.

അതേസമയം പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ നോർത്തേൺ കാശ്മീരിലെ ഉറി ജില്ലയിൽ ഒരു സത്രീ കൊല്ലപ്പെട്ടു. രസർവാണിയിൽ നിന്നുള്ള ബഷീർ ഖാൻ എന്നയാളുടെ ഭാര്യ നർഗീസ് ബീഗം ആണ് കൊല്ലപ്പെട്ടത്. ഹഫീസ എന്ന സ്ത്രീക്ക് ആക്രമണത്തിൽ പരിക്കേറ്റു. മറ്രൊരു സ്ത്രീക്ക് പരിക്കേറ്റു. മെഹുറയിലെ ബാരമുള്ള മേഖലയിൽ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ആൾക്കും ഷെല്ലാക്രമണത്തിന് പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതരെ ഡ്രോൺ ആക്രമണം ശക്തമാക്കിയത്. ജമ്മുവിലും പഞ്ചാബിലുമായി നിരവധി ഡ്രോണുകളാണ് പറത്തിയത്. ഇതിൽ 50 ഓളം ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. അതേസമയം പാക്കിസ്ഥാന് ഉടൻ തന്നെ ഇന്ത്യ മറുപടി നൽകി. അതിശക്തമായ തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്. തുറമുഖ നഗരമായ കറാച്ചിയിൽ ഉൾപ്പെടെ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തി. മുഖ്യമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വസതിക്ക് സമീപവും ഡ്രോൺ പതിച്ചു. പാക്കിസ്ഥാനെ അങ്ങോട്ട് ചെന്ന് ആക്രമിക്കില്ലെന്നും എന്നാൽ ഇങ്ങോട്ട് ആക്രമിക്കാനുള്ള ശ്രമം ഉണ്ടായാൽ വെറുതെ ഇരിക്കില്ലെന്നും കനത്ത തിരിച്ചടി തന്നെ നൽകുമെന്നും കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. ചണ്ഡീഗഡ്, ലുധിയാന, അമൃത്സർ, പാട്യാല, ഷിംല തുടങ്ങിയ വിമാനത്താവളങ്ങൾ അടച്ചിട്ടു. ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് സർക്കാർ നിർദേശം. അതിനിടെ ഇന്ത്യ-പാക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടാമെന്ന് സൗദി അറിയിച്ചു. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സഹായം വാഗ്ദാനം ചെയ്തെങ്കിലും പ്രശ്നത്തിൽ യുഎസ് ഇടപെടില്ലെന്നാണ് ന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കിയത്. വിഷയം തങ്ങളെ ബാധിക്കുന്നതല്ലെന്നും അതിനാൽ തന്നെ ഇടപെടാൻ സാധിക്കില്ലെന്നും ഡാൻസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+