കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കാരില്‍ ബിഗ് ബിയും ആഷും

Google Oneindia Malayalam News

ദില്ലി: പനാമയില്‍ ബാങ്ക് അക്കൗണ്ടുള്ള 500 ഇന്ത്യക്കാരില്‍ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന് കമ്പനിയായ മൊസാക് ഫൊന്‍സെകയുടെ നിര്‍ണായക രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇതില്‍ അമ്പതോളം ലോക രാഷ്ട്രീയ നേതാക്കളും ഉള്ളതായാണ് വിവരങ്ങള്‍.

ബിഗ് ബിക്കും ആഷിനും പുറമേ ഐപിഎല്‍ വമ്പന്‍മാരായ ഡിഎല്‍എഫ് ഉടമ കെപി സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എനിനവരുടെ പേരുകളുമുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ശിശിര്‍ ബജോരിയ, ദില്ലി ലോക് സട്ടാ പാര്‍ട്ടിയുടെ മുന്‍ നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരാണ് പട്ടികയിലുള്ള രാഷ്ട്രീയക്കാര്‍.

ഐപിഎല്‍ വമ്പന്‍മാരും

ഐപിഎല്‍ വമ്പന്‍മാരും

ബിഗ്ബിക്കും ആഷിനും പുറമേ ഐപിഎല്‍ വമ്പന്‍മാരും രേഖകളിലുണ്ട്. ഡിഎല്‍എഫ് ഉടമ കെപി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരും ഉണ്ട്.

രാഷ്ട്രീയക്കാരും

രാഷ്ട്രീയക്കാരും

പശ്ചിമ ബംഗാളില്‍ നിന്നുള്ള ശിശിര്‍ ബജോരിയ, ദില്ലി ലോക്‌സട്ടാ പാര്‍ട്ടിയുടെ മുന്‍ നാതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പെട്ടിടുള്ള രാഷ്ട്രീയക്കാര്‍

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

നാല് ഷിപ്പിങ് കമ്പനികളുമായി ബന്ധപെട്ടാണ് ബിഗ്ബിയുടെ പേരുകള്‍. ബിവിഐ, ബഹാമസ് എന്നിവിടങ്ങളിലെ നാല് ഷിപ്പിങ് കമ്പനിയുടെ ഡയറക്ടര്‍ എന്ന രീതിയിലാണ് അമിതാഭിനെതിരെയുള്ള രേഖകള്‍

ഐശ്വര്യ റായ്

ഐശ്വര്യ റായ്

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ ഒരു സ്ഥാപനത്തിന്റെ പേരിലാണ് ഐശ്വര്യ റായി രേഖകളില്‍ പെട്ടിരിക്കുന്നത്. ഡയറക്ടറും ഓഹരി ഉടമയും എന്ന രീതിയില്‍ ഐശ്വര്യ റായ്, പിതാവ് കോട്ടഡ് അഡ് റാമണ റായ് കൃഷ്ണറായ്, മാതാവ് കൃഷ്ണ രാജ് റായ്, സഹോദരന്‍ ആദിത്യ റായ് എന്നിവരുടെ പേരില്‍ 2005ല്‍ അമിക് പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 50,000 ഡോളറാണ് ഇതിന്റെ മൂലധനം കണകാക്കുന്നത്.

കള്ളപ്പണം തിരിച്ചു കൊണ്ടുവരല്‍

കള്ളപ്പണം തിരിച്ചു കൊണ്ടുവരല്‍

നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വിദേശത്തു നിന്നുള്ള കള്ളപ്പണം തിരിച്ചു പിടിക്കുക എന്നത്. എന്നാല്‍ ഇത്രനാള്‍ പിന്നിട്ടിട്ടും കള്ളപ്പണം തിരിച്ചു കൊണ്ടു വരാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞില്ല.

English summary
More than 11 million documents from the secret files of Mossack Fonseca, a law firm headquartered in tax haven Panama, known for its factory-like production of offshore companies for its worldwide clientele of the well-heeled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X