• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണ്ഡിറ്റുകൾ താഴ്വര വിട്ടുപോകരുത്', ഞങ്ങൾക്കൊപ്പം ജീവിക്കണം; കശ്മീരിലെ ഗ്രാൻഡ് മുഫ്തി നസീർ ഉൾ ഇസ്‌ലാം

 • By Akhil Prakash
Google Oneindia Malayalam News

കശ്മീർ; കശ്മീർ താഴ്വരയിൽ നടക്കുന്ന കൊലപാതകങ്ങളിൽ നിരാശ പ്രകടിപ്പിച്ച് കശ്മീരിലെ ഗ്രാൻഡ് മുഫ്തി നസീർ ഉൾ ഇസ്‌ലാം. താഴ്വര വിട്ട് പണ്ഡിറ്റുകൾ പോകരുതെന്നും സമാധാനത്തോടെയും അന്തസ്സോടും കൂടെ ഞങ്ങൾക്കൊപ്പം ഇവിടെ താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കൊലപാതകവും ഹീനമായ കുറ്റകൃത്യമാണെന്നും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ആളുകൾ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിലേക്കുള്ള തിരിച്ചുവരവ് താൻ ആ ഗ്രഹിക്കുന്നുവെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വർഷമായി അവരുടെ തിരിച്ചുവരവിനെ കുറിച്ച് ഞങ്ങൾ വിലപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവർ തിരിച്ചെത്തി, സമാധാനത്തോടെയും അന്തസ്സോടെയും അവർ ഞങ്ങളോടൊപ്പം നിൽക്കണം. പ്രത്യേക വിഭാ ഗം ആളുകളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ കശ്മീരിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ഡിറ്റ് വിഭാ ഗത്തിൽ പെടുന്ന രാഹുൽ ഭട്ട് ഉൾപ്പെടെ രണ്ട് സാധാരണക്കാരും മൂന്ന് ഓഫ് ഡ്യൂട്ടി പോലീസുകാരും കശ്മീരിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രമുഖ രസതന്ത്രജ്ഞനായ എം എൽ ബിന്ദ്രൂ തന്റെ കടയിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.

നാണിച്ച് ചിരിച്ച് ഭാവന, ഈ ചിരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാവനയുടെ ചിത്രങ്ങൾ വൈറൽ

"ഇസ്ലാമും മറ്റ് മതങ്ങളും ഓരോ മനുഷ്യന്റെയും സുരക്ഷിതത്വത്തിന് ഊന്നൽ നൽകുന്നുണ്ട്. ഒരു പ്രശ്നമുണ്ടെങ്കിൽ, അത് പരിഹരിക്കപ്പെടണം, പക്ഷേ രക്തം ചൊരിഞ്ഞ് പരിഹാരം തേടുന്നത് മനുഷ്യത്വത്തിന് എതിരാണ്. കശ്മീരിൽ മനുഷ്യരുടെ രക്തം വിലകുറഞ്ഞതായി ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു. സമുദായങ്ങൾക്കിടയിൽ സൗഹാർദവും സാഹോദര്യവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ഗ്രാൻഡ് മുഫ്തി ഊന്നിപ്പറഞ്ഞു. താഴ്‌വരയിൽ ജോലി ചെയ്യുന്ന ആളുകളുടെ സുരക്ഷ പ്രദേശവാസികളുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം താഴ്വരയിലേക്ക് വിനോദസഞ്ചാരികൾ തിരിച്ചെത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"വിനോദസഞ്ചാരികൾ തിരിച്ചെത്തി, കശ്മീർ ഒരു പരിധിവരെ സാധാരണ നിലയിലേക്ക് മടങ്ങി. എന്നാൽ കശ്മീരിൽ പൂർണമായ സമാധാനവും സമൃദ്ധിയും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ബാങ്ക് മാനേജരായ വിജയ് കുമാർ ഓഫീസിന് പുറത്ത് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. അധ്യാപിക രജനി ബാല, ടെലിവിഷൻ താരം അങ്ങനെ തുടങ്ങി നിരവധി സാധാരണക്കാർ ഈ അടുത്തിടെ കശ്മീർ താഴ്വരയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതേ സമയം കശ്മീരി പണ്ഡിറ്റുകൾക്ക് കൂടുതൽ സുരക്ഷിതത്വമുണ്ടെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു, പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ വിവിധ ജില്ലകളിലായി 3,800 ഓളം ആളുകൾക്ക് കശ്മീരിൽ ജോലി ലഭിച്ചിരുന്നു.

Recommended Video

cmsvideo
  തൃക്കാക്കര തെരഞ്ഞെടുപ്പില്‍ തിരുത മീന്‍ സ്റ്റാറായതെങ്ങനെ? | OneIndia Malayalam
  English summary
  He told the ANI news agency that he wish the return of Kashmiri Pandits to the valley.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X