നിങ്ങൾക്ക് ഭജനയും കീർത്തനവും നമാസുമുണ്ടാകാം; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി!
ദില്ലി: പരിഭ്രാന്തി കൊറോണയേക്കാള്‍ ആളെക്കൊല്ലുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊറോണയെ തുടര്‍ന്നുളള പലായനം തടയണം എന്നും 24 മണിക്കൂറിനകം കൊറോണയെ കുറിച്ച് കൃത്യമായി വിവരങ്ങള്‍ നല്കുന്ന പോര്‍ട്ടല്‍ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ:

കൊറോണയേക്കാള്‍ ആളുകളെ കൊല്ലും
കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണിന് പിന്നാലെ നാടുകളിലേക്ക് പലായനം ചെയ്യുന്നത് സംബന്ധിച്ച് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരിഭ്രാന്തി കൊറോണയേക്കാള്‍ ആളുകളെ കൊല്ലും എന്ന് ചൂണ്ടിക്കാട്ടിയ കോടതി കുടിയേറ്റ തൊഴിലാളികളെ അനുനയിപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം
അതിനായി പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരെയും എല്ലാ മതത്തിലും പെട്ട സമുദായ നേതാക്കളേയും ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അവര്‍ക്ക് വേണ്ടി അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. അതിന്റെ നടത്തിപ്പ് പോലീസ് ആയിരിക്കരുത് മറിച്ച് വളണ്ടിയര്‍മാര്‍ ആയിരിക്കണം. തൊഴിലാളികള്‍ക്ക് മേല്‍ ഒരു തരത്തിലുളള ബലപ്രയോഗവും പാടില്ലെന്നും കോടതി പറഞ്ഞു.

ഭജനയും കീര്‍ത്തനങ്ങളും നമാസും
തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും വൈദ്യസഹായവും അടക്കം ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഭജനയും കീര്‍ത്തനങ്ങളും നമാസും ഒക്കെയുണ്ടാകും. എന്നാല്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്. അതിനായി സമുദായ നേതാക്കളേയും കൗണ്‍സിലര്‍മാരേയും ഉപയോഗുപ്പെടുത്തണം എന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

24 മണിക്കൂറിനകം
ദേശീയ ദുരന്ത നിവാരണ സേന കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോർട്ട് സമർപ്പിച്ചു
ദേശീയ ദുരന്ത നിവാരണ സേന കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റോഡിൽ ഒരാൾ പോലും ഇല്ല
നിലവില്‍ ഒരു തൊഴിലാളി പോലും റോഡില്‍ ഇല്ലെന്നും 6.68 ലക്ഷം പേര്‍ക്ക് താല്‍ക്കാലിക വാസസ്ഥലവും രാജ്യവ്യാപകമായി 22.88 ലക്ഷം പേര്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഗ്രാമങ്ങളെ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും എന്നാല്‍ നഗരങ്ങളില്‍ നിന്ന് മടങ്ങിപ്പോകുന്നവര്‍ വൈറസ് വാഹകരായേക്കാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications