'ദില്ലിയിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്'; കര്‍ഷകരോട് പിന്‍വാങ്ങാന്‍ അഭ്യര്‍ഥിച്ച് അമരീന്ദര്‍ സിങ്
ചണ്ടിഗര്‍: യഥാര്‍ഥ കര്‍ഷകര്‍ ദില്ലിയില്‍ നിന്നും പിന്വാങ്ങണമെന്നാഭ്യര്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പൊലീസും കര്‍ഷകരുമായി ഇന്ന് ദില്ലിയില്‍ നടന്ന സംഘര്‍ഷത്തെ മുഖ്യമന്ത്രി അപലപിച്ചു.
ദില്ലിയിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംഘര്‍ത്തിലെ ചില കാര്യങ്ങല്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത് രണ്ട് മാസത്തോളമായി നടത്തുന്ന സമാധാനപരമായ സമരത്തിന് മോശം വരുത്തന്നതാണ്. ട്രാക്ടര്‍ റാലികള്‍ അവസാനിപ്പിച്ചതായി പ്രഖ്യപിച്ച് കര്‍ഷക സംഘടനാ നേതാക്കള്‍ കര്‍ഷകരെ ദില്ലി അതിര്‍ത്തികളിലേക്ക് തിരികെ വിളിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ ആക്രംസംഭവങ്ങളെ അപലപിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. കഴിഞ്ഞ രണ്ട് മാസമായി സമാധാനപരമായി നടന്ന സമരം വഷളാക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് അനുവദിച്ചതെന്ന് എഎപി കുറ്റപ്പെടുത്തി. ആക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങള്‍ ദുര്‍ബലമാക്കിയെന്നും എഎപി പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രഖ്ഷോഭത്തെ തുടര്‍ന്ന് ദില്ലി അതിര്‍ത്തിയില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 15 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാകും അതിര്‍ത്തിയില്‍ വിന്യസിപ്പിക്കുക.
രാവിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞതോടെയാണ് കര്‍ഷകരുടെ സമാധാനമായി നടന്ന റാലി സംഘര്‍ഷത്തില്‍ കലാശിച്ചത്. നേരത്തെ അനുമതി നല്കിയ വഴികളില്‍ പൊലീസ് ബാരിക്കേടുകള്‍ നിരത്തിയതോടെ ബാരിക്കേടുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പൊലീസ് കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജും ടിയര്‍ ഗ്യാസ് പൊട്ടിക്കലും ആരംഭിക്കുകയായിരുന്നു. പലയിടത്തും കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കര്ഷകന് കൊല്ലപ്പെട്ടു. പൊലീസ് നേരത്തെ അനുവദിച്ച വഴി തടഞ്ഞതിനെ തുടര്‍ന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലി നഗരത്തിലേക്ക് നീങ്ങിയത്. അതീവ സുരക്ഷാ മേഖലകളെല്ലാം തന്നെ കര്‍ഷകര്‍ കീഴടക്കി. ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ ത്രിവര്‍ണ പതാകക്ക് താഴെ കര്‍ഷകരുടെ പതാകകള്‍ ഉയര്‍ത്തി. സാഹചര്യങ്ങള്‍ െൈവിട്ടതോടെ അര്‍ധസൈനിക വിഭാഗം തലസ്ഥാനത്ത് രംഗത്തിറങ്ങുകയായിരുന്നു. കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications