കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാന സര്‍ക്കാരിന് അംബാസിഡറായി പരിണീതി ചോപ്ര!

  • By Muralidharan
Google Oneindia Malayalam News

ചണ്ഡീഗഡ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ഒന്നായ ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാംപെയ്‌നിന് താരത്തിളക്കം. ഹരിയാന സര്‍ക്കാരാണ് ക്യാംപെയ്‌നിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയെ അവതരിപ്പിക്കുന്നത്. വ്യാഴാഴ്ചയാണ് ഹരിയാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഹരിയാനയിലെ അംബാല സ്വദേശിനിയാണ് പരിണീതി ചോപ്ര. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ബേഠി ബച്ചാവോ ബേഠി പഠാവേ ക്യാപെയ്‌നിന് ശക്തി പകരാന്‍ സ്വന്തം നാട്ടുകാരി കൂടിയായ പരിണീതിക്ക് കഴിയുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു.

parineethichopra

ക്യാപെയ്ന്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21ന് ഗുഡ്ഗാവില്‍ വന്‍ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ചടങ്ങിന് ആവേശം പകരാന്‍ പരിണീതി ചോപ്രയും എത്തും. പെണ്‍കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തില്‍ വെച്ചാണ് ഉദ്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്.

സ്ത്രീ പുരുഷാനുപാതത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. 1000 പുരുഷന്മാര്‍ക്ക് 879 സ്ത്രീകള്‍ എന്നതാണ് സംസ്ഥാനത്തെ അനുപാതം. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മോശമായ 100 ജില്ലകളില്‍ 12 എണ്ണം ഹരിയാനയില്‍ നിന്നാണ്.

English summary
The Haryana government on Thursday appointed Bollywood actress Parineeti Chopra as its brand ambassador for the 'Beti Bachao, Beti Padhao' campaign to promote the cause of the girl child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X