Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിനിക്കായി ഭാര്യയെ കൊലപ്പെടുത്തിയ പാര്‍ലെ ജി ഉടമയുടെ മകന്‍ അറസ്റ്റില്‍

കാണ്‍പൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് പാര്‍ലെ ജി ബിസ്‌കറ്റ് കമ്പനി ഉടമ ഓം പ്രകാശ് ദാസാനിയുടെ മകന്‍ പിയുഷ് ദാസാനിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിനിയെ സ്വന്തമാക്കുവാന്‍ വേണ്ടിയായിരുന്നു പിയുഷ് ഭാര്യയെ ദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് പിയുഷിന്റെ ഭാര്യ ജ്യോതി ദാസാനി (27) കൊല്ലപ്പെട്ടത്.

രാത്രിയില്‍ പിയുഷും ഭാര്യ ജ്യോതിയും കാണ്‍പൂരിലെ കാര്‍ണിവല്‍ ഹോട്ടലില്‍ ഡിന്നറിനായി ചെന്നിരുന്നു. രാത്രി വൈകി ഒറ്റയ്ക്ക് പോലീസ് സ്‌റ്റേഷനിലെത്തിയ പിയുഷ്, ബൈക്കിലെത്തിയ അക്രമികള്‍ തന്നെ അക്രമിച്ച ശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ജ്യോതിയെ പിന്നീട് പിയുഷിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

അക്രമികള്‍ ജ്യോതിയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പിയുഷ് ഡിന്നറിനായി ചെന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കൊലപാതകത്തില്‍ പിയുഷിന് പങ്കുള്ളതായി പോലീസ് സംശയിച്ചു. ഹോട്ടലില്‍ ഡിന്നറിനെത്തുമ്പോഴും പോലീസ് സ്‌റ്റേഷനിലെത്തുമ്പോഴും പിയുഷ് വ്യത്യസ്ത ഷര്‍ട്ടുകളാണ് ധരിച്ചതെന്ന് പോലീസ് കണ്ടെത്തി.

arrest

മാത്രമല്ല. ഡിന്നറിനിടെ പിയുഷ് ജ്യോതിയുടെ അരികില്‍ നിന്നും 15 മിനിറ്റോളം മാറിനിന്നതും സംശയത്തിന് ബലമേകി. തുടര്‍ന്ന് കാണ്‍പൂര്‍ ഐജി അശുതോഷ് പാണ്ഡെയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ ഇല്ലാതാക്കിയത് താന്‍ തന്നെയാണെന്ന് പിയുഷ് വെളിപ്പെടുത്തിയത്.

വീടിനടുത്തുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന പിയുഷ് അവര്‍ ഗര്‍ഭിണിയായതോടെയാണ് ഭാര്യയെ ഇല്ലാതാക്കാന്‍ ആലോചിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ഇതിനായി രണ്ടു കൊലയാളികളെ ഏര്‍പ്പെടുത്തുകയും ചെയ്തു. ഡിന്നറിനു ശേഷം ഹോട്ടലില്‍ വെച്ച് സുഹൃത്തുക്കളെന്ന വ്യാജേന ഇവര്‍ പിയുഷിന്റെ കാറില്‍ കയറുകയും വഴിയില്‍ വെച്ച് ജ്യോതിയെ വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

കാമുകിയുടെ ഡ്രൈവര്‍ അവ്‌ധേഷ്, സഹായി രേണു കണോജിയ എന്നിവരാണ് കൊലപാതകത്തിന് പിയുഷിനെ സഹായിച്ചത്. അവ്‌ധേഷ് ആണ് ജ്യോതിയെ കൊലപ്പെടുത്തയെന്ന് പിയുഷ് പറഞ്ഞു. കത്തികൊണ്ടുള്ള 17 കുത്തുകള്‍ ജ്യോതിയുടെ ശരീരത്തിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം വീട്ടില്‍ ചെന്ന പിയുഷ് വസ്ത്രം മാറിയശേഷം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+