ഇത് വെറും കെട്ടിട സമുച്ചയമല്ല; പുതിയ പാര്‍ലമെന്റ് നവ ഇന്ത്യയുടെ ആഗ്രഹങ്ങളുടെ പ്രതിഫലനം: മോദി
ദില്ലി: പുതിയ പാര്‍ലമെന്റ് വെറുമൊരു കെട്ടിട സമുച്ചമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളുടെ ചിഹ്നമായി പുതിയ പാര്‍ലമെന്റ് അറിയപ്പെടുമെന്നും മോദി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷമായിരുന്നു അദ്ദേഹം പുതിയ പാര്‍ലമെന്റിനെ പ്രകീര്‍ത്തിച്ചത്.
ഒരു രാജ്യത്തിന്റെ വികസന യാത്രയില്‍ ഇത്തരം കാര്യങ്ങള്‍ എപ്പോഴും ഓര്‍മിക്കപ്പെടും. ഇന്ന് അത്തരമൊരു ദിനമാണ്. നമ്മുടെ വികസന ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ പാര്‍ലമെന്റിലൂടെ സാധിക്കുമെന്നും മോദി പറഞ്ഞു. അതേസമയം ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

ലോക്‌സഭാ ചേംബറില്‍ ഇന്ന് ചെങ്കോലും സ്ഥാപിച്ചു. ചെങ്കോല്‍ സേവനത്തിന്റയും, ദേശീയതയുടെയും ചിഹ്നമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ ചിഹ്നമാണ്. അദീനം പുരോഹിതന്മാര്‍ പാര്‍ലമെന്റില്‍ വെച്ച് ഞങ്ങളെ അനുഗ്രഹിച്ചു. അവരോട് നന്ദി പറയുന്നു.ഇത് ഞങ്ങളുടെ ഭാഗ്യമാണ്.
ചെങ്കോലിന്റെ ആ പഴയ പ്രതാപം പുനസ്ഥാപിക്കും. ഇത് ഞങ്ങളെ എപ്പോഴും പ്രചോദിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ ജനാധിപത്യമാണ് നമ്മുടെ പ്രചോദനം. ഭരണഘടനാണ് നമ്മുടെ നിശ്ചയദാര്‍ഢ്യം. പ്രചോദനത്തിന്റെയും, നിശ്ചയദാര്‍ഢ്യത്തിന്റെയും ഏറ്റവും മികച്ച പ്രതിനിധിയാണ് നമ്മുടെ പാര്‍ലമെന്റ് എന്നും മോദി പറഞ്ഞു.പാര്‍ലമെന്റ് നിര്‍മാണത്തിലൂടെ 60000 പേര്‍ക്കാണ് ജോലി നല്‍കാനായത്.അവര്‍ക്കായി ഒരു ഡിജിറ്റല്‍ ഗ്യാലറിയും നിര്‍മിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ സേവനത്തിനുള്ള ആദരമാണത്. ആധുനികവും, പൗരാണികവുമായ ഡിസൈനുകളുടെ ഇടകലര്‍ന്നുള്ളതാണ് പുതിയ പാര്‍ലമെന്റ് സമുച്ചയം. ഭാവിയില്‍ എംപിമാരുടെ എണ്ണം വര്‍ധിച്ചാല്‍ അവര്‍ എവിടെയാണ് ഇരിക്കുക. അതുകൊണ്ട്, പുതിയ പാര്‍ലമെന്റ് കെട്ടിടം, ആവശ്യമേറിയ ഒന്നായിരുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം പ്രതിപക്ഷം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പാര്‍ലമെന്റ് ജനങ്ങളുടെ ശബ്ദം. എന്നാല്‍ ഉദ്ഘാടനത്തിലൂടെ പ്രധാനമന്ത്രി സ്വന്തം കിരീടധാരണം പോലെയാണ് അതിനെ കണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ചടങ്ങ് ഉദ്ഘാടന ചെയ്യാന്‍ വിളിക്കാത്തതിലും, അവരെ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്ത വിഷയത്തിലും രാഹുല്‍ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്തെ ഭരണഘടനാപരമായ ഏറ്റവും ഉയര്‍ന്ന പദവിയെ മോദി സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. ഭരണഘടനാമൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിച്ചതെന്ന് കേന്ദ്രം ചിന്തിക്കണം.
രാഷ്ട്രപതിയെ ഒഴിവാക്കിയ തീരുമാനം ജനാധിപത്യത്തെ തന്നെ ആക്രമിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ ആര്‍ജെഡി പാര്‍ലമെന്റ് സമുച്ചയത്തെ ഒരു ശവപ്പെട്ടിയോട് ഉപമിച്ചത് വലിയ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു. രാജ്യദ്രോഹത്തിന് അവര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications