കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍ പാർലമെന്റ് പ്രക്ഷുബ്ദം, ഇന്നും ബഹളത്തിൽ മുങ്ങി സഭകൾ

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ഒന്‍പതാം ദിനം പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വന്‍ വാക്‌പോര്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിശേഷിപ്പിച്ചതാണ് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. പല തവണ സഭാ നടപടികള്‍ തടസ്സപ്പെട്ടു.

രശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷിരശ്മിക മന്ദാന കോണ്‍ഗ്രസ് എംപിയാകും; ജാതകപ്രകാരം രക്ഷിതുമായി പിരിഞ്ഞു, പ്രവചനവുമായി ജ്യോതിഷി

1

കോണ്‍ഗ്രസ് സ്ത്രീവിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. എന്നാല്‍ ഒരുവശത്ത് വിലക്കയറ്റം പോലുള്ള ജനകീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. സ്മൃതി ഇറാനും സോണിയാ ഗാന്ധിയും തമ്മിലുള്ള വാക്‌പോരിനും ഇന്ന് സഭ സാക്ഷ്യം വഹിച്ചു.

പ്രതിപക്ഷം ഇരുപത് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഇന്ന് സഭയില്‍ ആവശ്യപ്പെട്ടു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുപത് എംപമാരും 50 മണിക്കൂര്‍ നീണ്ട പ്രതിഷേധ ധര്‍ണ ആരംഭിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം. ഇന്നും പ്രതിപക്ഷത്തെ മൂന്ന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു.

രാജ്യസഭയിലെ എംപിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്. എഎപിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, സ്ന്ദീപ് കുമാര്‍ പഥക്, സ്വതന്ത്ര എംപി അജിത് ഭൂയന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ഈ ആഴ്ച്ച ഇവര്‍ക്ക് സഭയില്‍ കയറാനാവില്ല. ഇന്ന് സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.

സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ് മൂന്നംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് പറഞ്ഞു. ഇതുവരെ രാജ്യസഭയില്‍ നിന്ന് 23 പേരെയും ലോക്‌സഭയില്‍ നിന്ന് നാല് കോണ്‍ഗ്രസ് എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു സോണിയയും സ്മൃതി ഇറാനിയും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. ലോക്‌സഭാ ചേമ്പറില്‍ വെച്ചായിരുന്നു തര്‍ക്കം.

ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നിയെന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭയില്‍ വാക്‌പോര് തുടങ്ങിയത്. സോണിയാ ഗാന്ധി മാപ്പുപറയണമെന്നായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടത്. ബിജെപി അംഗം രമാദേവിയോട് തന്നെ ഇതിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് സോണിയാ ഗാന്ധി ട്രഷറി ബെഞ്ചിലേക്ക് എത്തി ചോദിക്കുകയായിരുന്നു.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. സോണിയ മാപ്പു പറയണമെന്ന പ്രതിഷേധത്തിലായിരുന്നു സ്മൃതി. ആദ്യം ഇവരെ അവഗണിച്ചെങ്കില, പിന്നീട് സോണിയ പൊട്ടിത്തെറിക്കുകയായിരുന്നു.

നിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രംനിങ്ങള്‍ക്ക് രഹസ്യമായ ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, വൈറലായി ഒപ്ടിക്കല്‍ ചിത്രം

Recommended Video

cmsvideo
ജാർഖണ്ഡിൽ നിന്നും ഇന്ത്യയുടെ പ്രഥമ വനിതയിലേക്ക് | Draupadi Murmu

English summary
parliament round up: heated exchange between sonia gandhi and smriti irani in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X