ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ്: കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ചര്‍ച്ചയാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍
ദില്ലി: പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളം. രാജ്യസഭയിലും ലോക്‌സഭയിലും ഒരുപോലെ ചര്‍ച്ചയായത് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ എംപിമാര്‍ ഈ വിഷയം ശക്തമായി ഉയര്‍ത്തി. കോണ്‍ഗ്രസും ശിവസേനയും ഈ വിഷയം കാര്യമായി തന്നെ സഭയില്‍ ഉന്നയിച്ചു. രാജ്യസഭയിലായിരുന്നു വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അവരെ ഇതില്‍ നിന്ന് വിലക്കി. വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ല. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ദീപേന്ദര്‍ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവര്‍ നോട്ടീസ് നല്‍കിയെങ്കിലും ചെയര്‍മാന്‍ അംഗീകരിച്ചില്ല.
സഭ പിരിച്ചുവിടുന്നതിന് മുമ്പ് ഊര്‍ജ സംഭരണ ബില്‍ പാസാക്കിയത്. ലോക്‌സഭയിലാണ് ഈ ബില്‍ കൊണ്ടുവന്നത്. കാര്‍ബണ്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ബില്ലില്‍ ഉള്ളത്. ഊര്‍ജ സംരക്ഷ നിയമത്തെ മികച്ച രീതിയില്‍ നടപ്പാക്കാനും ഇത് സഹായിക്കും. ഹരിത വാതകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും പുതിയ നിയമ ഭേദഗതിയിലൂടെ സാധ്യമാകും. വ്യക്തി വിവര സംരക്ഷണ ബില്‍ കേന്ദ്രം റദ്ദാക്കിയിരിക്കുകയാണ്.
Recommended Video
നേരത്തെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി 81 മാറ്റങ്ങളാണ് നിര്‍ദേശഷിച്ചിരുന്നത്. പുതിയൊരു ബില്‍ കേന്ദ്രം ഈ വിഷയത്തില്‍ കൊണ്ടുവരും. ആളുകളുടെ വ്യക്തിവിവരത്തിനുള്ള സംരക്ഷണം ഉറപ്പാക്കുന്നതായിരിക്കും പുതിയ ബില്‍.
കേന്ദ്ര യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലും ഇന്ന് ലോക്‌സഭയില്‍ പാസാക്കി. ഗാഡി ശക്തി വിശ്വവിദ്യാലയ രൂപീകരിക്കണത്തിനും അതിലേക്ക് വേണ്ട ജീവനക്കാരെ കണ്ടെത്തുന്നതിനും വേണ്ടിയുള്ള അനുമതിയാണ് ഈ ബില്ലിലൂടെ ലഭിക്കുക. ദേശീയ ആന്റി ഡോപ്പിംഗ് ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു.കഴിഞ്ഞയാഴ്ച്ച ഈ ബില്‍ ലോക്‌സഭയിലും പാസാക്കിയിരുന്നു.
2021-22 കാലയളവില്‍ വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2.54 ലക്ഷം കോടി രൂപ പെന്‍ഷനായി നല്‍കിയെന്നും സര്‍ക്കാര്‍ സഭയെ അറിയിച്ചു. 70 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനേഴ്‌സാണ് ഉള്ളത്.












Click it and Unblock the Notifications