Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 4 മുതല്‍, 3 നിര്‍ണായക ബില്ലുകള്‍ പരിഗണിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബര്‍ നാലിന് ആരംഭിക്കും. ഡിസംബര്‍ 22 വരെ സെഷന്‍ തുടരും. 19 ദിവസങ്ങളിലായി 15 സിറ്റിംഗുകളാണ് ഉള്ളത്. നിര്‍ണായകമായ ചില കാര്യങ്ങള്‍ സഭയില്‍ കൊണ്ടുവരാനും, ചര്‍ച്ചകള്‍ക്കുമായി സെഷന്‍ ഉപയോഗിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം, തെരഞ്ഞെടുപ്പുകളുടെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും. അതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ലമെന്റ് സമ്മേളം നടക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ മുഴുവന്‍ സമയ സെഷനാണിത്. ശൈത്യകാല സമ്മേളനം സാധാരണ നവംബറിലാണ് ആരംഭിക്കുക. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ ഇത് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.

parliament-session

നിര്‍ണായകമായ മൂന്ന് ബില്ലുകള്‍ സഭയുടെ പരിഗണനയില്‍ വരുന്നുണ്ട്. ഐപിസി, സിആര്‍പിസി, തെളിവ് നിയമം എന്നിവയിലെ നിര്‍ണായക മാറ്റങ്ങള്‍ അടങ്ങുന്ന ബില്ലുകളാണിത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, എന്നിവരെ നിയമിക്കുന്നതിനുള്ള ബില്ലുകളും സഭയില്‍ അവതരിപ്പിക്കും. വര്‍ഷകാല സെഷനില്‍ ഇത് അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രത്യേക സെഷനലില്‍ ഇത് പാസാക്കാന്‍ സര്‍കാകാര്‍ ശ്രമിച്ചിരുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധമായിരുന്നു കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+