Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍കോട്ട് ആക്രമണം അഫ്‌സല്‍ ഗുരുവിനെ വധിച്ചതിനുള്ള പ്രതികാരം?

അമൃത്സര്‍: പത്താന്‍കോട്ട് വ്യോമ സേനാ കേന്ദ്രത്തിലെ ഭീകരാക്രമണത്തിന് അവസാനമായിട്ടില്ല. അതിനിടയിലാണ് ഞെട്ടിയ്ക്കുന്ന മറ്റ് പല വിവരങ്ങളും പുറത്ത് വരുന്നത്.എന്തിനാണ് ഇപ്പോള്‍ ജെയ്ഷ് ഇ മുഹമ്മദ് വ്യോമസേനാ കേന്ദ്രം ആക്രമിച്ചത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എ്‌നാല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമാണിതെന്നാണ് പുറത്ത് വരുന്ന ഒരു വിവരം.

ഭീകരാക്രമണത്തിന് മുമ്പ് ഗുരുദാസ്പുര്‍ പോലീസ് സൂപ്രണ്ടിന്റെ വാഹനം ഭീകരര്‍ തട്ടിയെടുത്തിരുന്നു. ആ വാഹനത്തില്‍ എംപിയ്‌ക്കൊപ്പമുണ്ടായിരുന്ന രാജേഷ് വര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസും പാക് ദിനപത്രമായ ദ ഡോണുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

അഫ്‌സല്‍ ഗുരു

അഫ്‌സല്‍ ഗുരു

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് 2013 ഫെബ്രുവരി 9 നാണ്.

പ്രതികാരം

പ്രതികാരം

അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിക്കൊന്നതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്കുള്ള ആക്രമണം എന്നാണ് പറയുന്നത്.

 പാര്‍ലമെന്റ് ആക്രമണം

പാര്‍ലമെന്റ് ആക്രമണം

2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ജെയ്ഷ് ഇ മുഹമ്മദ് തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സംശയങ്ങള്‍ക്ക് ബലം കൂടുന്നു.

രാജേഷ് വര്‍മ

രാജേഷ് വര്‍മ

ഭീകരാക്രമണത്തിന് മുമ്പ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഗുരുദാസ്പൂര്‍ എസ്പിയ്‌ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന ആളാണ് രാജേഷ് വര്‍മ. എസ്പിയെ വഴിയില്‍ ഇറക്കിവിട്ട തീവ്രവാദികള്‍, രാജേഷിനെ കഴുത്തറുത്ത് കാറില്‍ തന്നെ ഉപേക്ഷിയ്ക്കുകയായിരുന്നു.

പറഞ്ഞത് കാറില്‍ വച്ച്

പറഞ്ഞത് കാറില്‍ വച്ച്

എസ്പിയേയും അദ്ദേഹത്തിന്റെ സഹായിയേയും തന്നേയും തങ്ങളുടെ കാറില്‍ കയറുകൊണ്ട് കെട്ടിയിട്ടു. പിന്നീട് കാറില്‍ പോയിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഭീകരര്‍ ആക്രമണത്തെ കുറിച്ച് പറഞ്ഞത് എന്നാണ് രാജേഷ് പറയുന്നത്.

എസ്പി കേട്ടില്ലേ?

എസ്പി കേട്ടില്ലേ?

എസ്പിയേയും രാജേഷ് വര്‍മയേയും ഒരുമിച്ചാണ് തട്ടിക്കൊണ്ടുപോയത്. എസ്പിയെ വഴിയില്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് എസ്പി ഇക്കാര്യം അധികൃതരെ അപ്പോള്‍ തന്നെ അറിയിച്ചില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+