Get Updates
Get notified of breaking news, exclusive insights, and must-see stories!

പാട്യാല സംഘർഷം; മുതിർന്ന പോലീസ് ഉദ്യോ ഗസ്ഥർക്കെതിരെ നടപടിയുമായി പഞ്ചാബ് സർക്കാർ

ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയിൽ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ സംഘർഷം ഉണ്ടായതിന് പിന്നാലെ പോലീസ് ഡിപ്പാർട്ട്മെന്റിനെതിരെ നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയതായി സർക്കാർ അറിയിച്ചു. സംഘർഷത്തിന് കാരണം വർ ഗീയ വിഷയമല്ല എന്നും ശിവസേന, ബിജെപി, ശിരോമണി അകാലിദൾ എന്നിവരുടെ പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

പാട്യാല ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, പട്യാല സീനിയർ പോലീസ് സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പാട്യാല റേഞ്ചിലെ പുതിയ ഐജി ആയി മുഖ്‌വീന്ദർ സിംഗ് ചിന്നയെ നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വക്താവ് പറഞ്ഞു. ദീപക് പരിക് ആയിരിക്കും സ്ഥലത്തെ പുതിയ സീനിയർ പോലീസ് സൂപ്രണ്ട്. പോലീസ് സൂപ്രണ്ടായി വസീർ സിംഗിനെയും നിയമിച്ചിട്ടുണ്ട്.

patiala-

സംഘർഷത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 7 മണിക്ക് നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ ഇന്ന് രാവിലെ 6 മണിക്ക് പിൻവലിച്ചെങ്കിലും. വോയ്‌സ് കോളുകൾ ഒഴികെയുള്ള എല്ലാ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങളും ജില്ലയിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6 വരെ താൽക്കാലികമായി നിർത്തിവെക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാനാണ് സർക്കാരിന്റെ ഈ നടപടി. ജനങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കുന്നതിനും. ആത്മവിശ്വാസം വളർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും തന്റെ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാൻ പറഞ്ഞു. "പ്രശ്നം പരിഹരിച്ചു. കുറച്ച് ശിവസേനാംഗങ്ങളും ബി.ജെ.പിയിൽ നിന്നുള്ള ചിലരും ഉണ്ടായിരുന്നു. മറുവശത്ത് ശിരോമണി അകാലിദൾ പ്രവർത്തകരും. രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത്. അത് വർഗീയമായിരുന്നില്ല. " മാൻ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യൂട്ടിവ് യോഗം | Oneindia Malayalam

    ശിവസേന എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയിലെ അംഗങ്ങൾ 'ഖാലിസ്ഥാൻ മുർദാബാദ് മാർച്ച്' ആരംഭിച്ചതോടെയാണ് കാളി മാതാ ക്ഷേത്രത്തിന് പുറത്ത് സംഘർഷമുണ്ടായത്. ഇരുവിഭാഗത്തിലെയും അംഗങ്ങൾ പരസ്പരം കല്ലെറിയുകയും ചെയ്തു. അക്രമത്തിൽ നാല് പേർക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചതിനെ തുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം ശിവസേന നേതാവ് ഹരീഷ് സിംഗ്ലയെ അറസ്റ്റ് ചെയ്തു. സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മാൻ സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ആരെയും തന്റെ സർക്കാർ അനുവദിക്കില്ലെന്ന് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+