ലോകത്തിന് പ്രതീക്ഷയാവാന്‍ ഇന്ത്യ; പാറ്റ്‌ന എയിംസിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ന് നടക്കും
പാറ്റ്‌ന: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് വൈറസിനെതിരെ പാറ്റ്‌ന എയിംസിന്റെ പ്രതിരോധ വാക്‌സിന്‍ ഇന്ന് മനുഷ്യരില്‍ പരീക്ഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുത്ത 18ഓളം വോളണ്ടിയര്‍മാരിലാണ് പ്രതിരോധ വാക്‌സിന്‍ പരീക്ഷിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞ് നിരവധി പേരാണ് എയിംസ് ആശുപത്രിയെ ബന്ധപ്പെട്ടത്. ഇവര്‍ പരീക്ഷണത്തിന്റെ ഭാഗമാകാമെന്ന് അറിയിച്ചു. എന്നാല്‍ 18 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള 18 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

തിരഞ്ഞെടുത്ത 18 വോളണ്ടിയര്‍മാരുടെ മെഡിക്കല്‍ ചെക്കപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. റിപ്പോര്‍ട്ട് പരീക്ഷണത്തിന് അനുകൂലമാണെങ്കില്‍ മാത്രമേ ഇവരില്‍ പരീക്ഷണം നടത്തൂ. ഐസിഎംആറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. ആരോഗ്യ പരിശോധന ഫലത്തില്‍ കുഴപ്പങ്ങളൊന്നും പ്രകടിപ്പിക്കാത്തവര്‍ക്ക് മാത്രമായിരിക്കും ആദ്യത്തെ ഡോസ് നല്‍കുകയെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം രണ്ട് മൂന്ന് മണിക്കൂര്‍ ഇവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിനിടെ കുഴപ്പങ്ങളൊന്നമില്ലെങ്കില്‍ മാത്രം ഇവരെ വീടുകളിലേക്ക് അയക്കും.
Recommended Video
ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി മൂന്ന് ഡോസ് വീതമുള്ള ഇഞ്ചക്ഷനാണ് നല്‍കുക. കൊറോണ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിന് ഐസിഎംആര്‍ അനുമതി നല്‍കിയ 12 സ്ഥാപനങ്ങളില്‍ ഒന്നാണ് പാറ്റ്‌ന എയിംസ്. അതേസമയം, ലോകത്തിന് പ്രതീക്ഷ നല്‍കി ആദ്യത്തെ വാക്സിന്‍ റഷ്യയില്‍ പരീക്ഷിച്ചു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു.
റഷ്യയിലെ സെഷ്നോവ് യൂണിവേഴ്സിറ്റിയാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്നോവ് യൂണിവേഴ്സിറ്റിയിലെ ഡയറക്ടര്‍ അലക്സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞു. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്സിന്‍. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള വാക്സിനുകളുടെ അതേ സുരക്ഷിതത്വം ഈ കോവിഡ് വാക്സിനും അവകാശപ്പെടാമെന്ന് ലുക്കാഷെവ് പറഞ്ഞു.












Click it and Unblock the Notifications