കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കോണ്‍ഗ്രസില്‍ പാളയത്തില്‍ പട!! മടുത്തു... പിസി ചാക്കോ കേരളത്തിലേക്ക്; സോണിയക്ക് കത്തെഴുതി

Google Oneindia Malayalam News

ദില്ലി: ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ വീണ്ടും കേരളത്തില്‍ സജീവമായേക്കും. ദില്ലിയിലെ പ്രവര്‍ത്തനം മതിയാക്കി കേരളത്തിലേക്ക് തിരിച്ചുപോകണമെന്ന് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. ദില്ലി കോണ്‍ഗ്രസ് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ പിസി ചാക്കോയ്ക്ക് തിരിച്ചു കേരളത്തിലേക്ക് പോകാന്‍ അനുമതി കിട്ടുമോ എന്ന് വ്യക്തമല്ല.

ദില്ലിയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സോണിയാ ഗാന്ധി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മാത്രമല്ല, മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ പോകുന്നു. 2014ല്‍ ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത പിസി ചാക്കോക്കെതിരെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 നേതാക്കളെ അറിയിച്ചു

നേതാക്കളെ അറിയിച്ചു

സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും കേരളത്തിലേക്ക് തിരിച്ചുപോകാനുള്ള തന്റെ ആഗ്രഹം പിസി ചാക്കോ അറിയിച്ചു. ദില്ലിയിലെ ചുമതലകള്‍ ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ഥിച്ചു. 2014 നവംബറിലാണ് ദില്ലി കോണ്‍ഗ്രസിന്റെ ചുമതല പിസി ചാക്കോയ്ക്ക് രാഹുല്‍ ഗാന്ധി നല്‍കിയത്.

പറ്റിയ സമയം ഇതാണ്

പറ്റിയ സമയം ഇതാണ്

ദില്ലിയില്‍ കോണ്‍ഗ്രസിന് പ്രസിഡന്റില്ല. ഷീലാ ദീക്ഷിത് മരിച്ച ശേഷം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം പ്രകാരം ചേരുന്നുണ്ട്. ഈ വേളയില്‍ തന്നെ ദില്ലിക്ക് പുതിയ എഐസിസി സെക്രട്ടറിയെയും നിയമിക്കാമെന്നാണ് ചാക്കോ പറയുന്നത്.

 കേരളത്തില്‍ സജീവമാകണം

കേരളത്തില്‍ സജീവമാകണം

കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് പിസി ചാക്കോ ആഗ്രഹിക്കുന്നത്. ദില്ലിയില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി നടക്കുന്ന ഘട്ടത്തില്‍ പുതിയ ഇന്‍ചാര്‍ജിനെയും ചുമതലപ്പെടുത്തണമെന്നും തന്നെ മാറ്റണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സോണിയാ ഗാന്ധി അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

 തടസം നില്‍ക്കുന്ന ഘടകങ്ങള്‍

തടസം നില്‍ക്കുന്ന ഘടകങ്ങള്‍

അടുത്ത വര്‍ഷം ആദ്യത്തിലാണ് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും എഎപിയും തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ സജീവമാക്കികഴിഞ്ഞു. കോണ്‍ഗ്രസ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങളിലാണ്. അതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ചാക്കോയെ മാറ്റാന്‍ സാധ്യത കുറവാണ്.

 എഎപിയുടെ വരവോടെ

എഎപിയുടെ വരവോടെ

15 വര്‍ഷം ദില്ലി തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാളിന്റെ എഎപിയുടെ വരവോടെയാണ് 2015ല്‍ കോണ്‍ഗ്രസിന് അടിപതറിയത്. എന്നാല്‍ എഎപിയും കോണ്‍ഗ്രസും പരാജയഭീതിയിലും ബിജെപി വിജയ പ്രതീക്ഷയിലുമാണ് എന്നതാണ് പുതിയ രാഷ്ട്രീയ സാഹചര്യം.

പിസി ചാക്കോയ്‌ക്കെതിരെ പട

പിസി ചാക്കോയ്‌ക്കെതിരെ പട

പിസി ചാക്കോയ്‌ക്കെതിരെ ദില്ലി കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയുമായി സഖ്യമുണ്ടാക്കണമെന്നായിരുന്നു ചാക്കോയുടെ നിലപാട്. എന്നാല്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സഖ്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

അധ്യക്ഷന്‍ ദില്ലിയില്‍ നിന്നുതന്നെ

അധ്യക്ഷന്‍ ദില്ലിയില്‍ നിന്നുതന്നെ

ഷിലാ ദീക്ഷിത് എടുത്ത പല തീരുമാനങ്ങളോടും ചാക്കോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പലപ്പോഴും നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. അസ്വാരസ്യങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ദില്ലിയില്‍ നിന്നു തന്നെ ദില്ലി കോണ്‍ഗ്രസിന് അധ്യക്ഷന്‍ വേണമെന്നാണ് ചാക്കോയുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി ശത്രുഘ്‌നന്‍ സിന്‍ഹയെയും നവജോത് സിങ് സിദ്ദുവിനെയും പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകളും വന്നിരുന്നു.

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി

കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി

ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ സ്ഥിരംമുഖമില്ലാത്തത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. ദില്ലിയില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അടുത്തിട്ടും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സോണിയാ ഗാന്ധി തന്നെയാണ് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.

തീരുമാനം വൈകും

തീരുമാനം വൈകും

സോണിയാ ഗാന്ധി പിസി ചാക്കോയുമായും ദില്ലിയിലെ ജില്ലാ അധ്യക്ഷന്‍മാരുമായും ചര്‍ച്ച നടത്തി. പ്രവര്‍ത്തകരുടെ നിലപാട് അറിയിക്കാന്‍ ചാക്കോയ്ക്ക് സോണിയ നിര്‍ദേശവും നല്‍കി. നാല് ദിവസത്തിനകം പ്രവര്‍ത്തകരുടെ നിലപാട് സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് വരെ ചാക്കോയുടെ ആവശ്യം പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം.

പ്രമുഖരുമായി ചര്‍ച്ച

പ്രമുഖരുമായി ചര്‍ച്ച

സംസ്ഥാനത്തുള്ളവരെ തന്നെയാണ് ദില്ലിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കുകയെന്ന് പിസി ചാക്കോ പറഞ്ഞു. നേരത്തെ ബിഹാറിലെ ശത്രുഘ്‌നന്‍ സിന്‍ഹയെയും പഞ്ചാബിലെ നവജോത് സിങ് സിദ്ദുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ദില്ലിയിലെ മുതിര്‍ന്ന നേതാക്കള്‍, ജില്ലാ പ്രസിഡന്റുമാര്‍, മുന്‍ അധ്യക്ഷന്‍മാര്‍, മുന്‍ എംപിമാര്‍ എന്നിവരുമായി വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് പിസി ചാക്കോ പറഞ്ഞു.

ഇനിയും തിരിച്ചുവരവിന് കഴിഞ്ഞില്ലെങ്കില്‍

ഇനിയും തിരിച്ചുവരവിന് കഴിഞ്ഞില്ലെങ്കില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഏഴ് സീറ്റിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ വോട്ട് നില മെച്ചപ്പെടുത്താന്‍ ഇത്തവണ കോണ്‍ഗ്രസിന് സാധിച്ചു. ദില്ലി ഭരണകക്ഷിയായ എഎപിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് കോണ്‍ഗ്രസ് ബിജെപിക്ക് പിന്നിലെത്തിയത്. എഎപിയും ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി. കോണ്‍ഗ്രസിന് ദില്ലിയില്‍ ഇനിയും തിരിച്ചുവരവിന് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി വന്‍ പ്രതിസന്ധി നേരിടും.

ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍

English summary
PC Chacko writes to Sonia Gandhi, wants to go back to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X