കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി ബാങ്കില്‍ പ്യൂണ്‍, സ്വന്തമായി 6 വീടും 2 കാറും!

Google Oneindia Malayalam News

ഗ്വാളിയോര്‍: ഒരു സഹകരണ ബാങ്കിലെ പ്യൂണിന് എന്ത് ശമ്പളം കാണും. പരമാവധി 20000 അല്ലേ. മുപ്പത് വര്‍ഷത്തെ സര്‍വ്വീസുള്ള പ്യൂണിന് ഈ തൊഴില്‍ മാത്രം വെച്ച് എത്ര സമ്പാദിക്കാന്‍ പറ്റും, ഇരുപത് ലക്ഷം? പോട്ടെ, അമ്പത് ലക്ഷം? എന്നാല്‍ തെറ്റി. ഗ്വാളിയോറിലെ സഹകരണബാങ്കിലെ പ്യൂണായ കുല്‍ദീപ് യാദവിന്റെ ആസ്തി എത്രയെന്നോ, മൂന്ന് കോടിയില്‍ അധികം.

സ്വന്തമായി ആറ് വീടുകളും രണ്ട് ആഡംബര കാറുകളുമുണ്ട് യാദവിന്. 1983 ല്‍ സഹകരണ ബാങ്കില്‍ പ്യൂണായി ജോലിക്ക് കയറിയതാണ് കുല്‍ദീപ് യാദവ്. നാളിത് വരെ ഒരൊറ്റ പ്രൊമോഷന്‍ പോലും വാങ്ങിയിട്ടില്ല. മറ്റ് പറയത്തക്ക വരുമാനമോ വസ്തുവകകളോ ഇല്ല. എന്നാലും ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥരെക്കാളും 'നല്ല നില'യിലാണ് യാദവിന്റെ ജീവിതം.

madhya-pradesh

ലോകായുക്തയും അഴിമതി വിരുദ്ധ സെല്ലും കൂടി നടത്തിയ റെയ്ഡിലാണ് കുല്‍ദീപ് യാദവിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വന്നത്. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. ഒരു ബംഗ്ലാവടക്കം ആറ് വീടുകളുടെ താക്കോല്‍, രണ്ട് ആഡംബര കാറുകള്‍, സ്വര്‍ണം, ബാങ്ക് ലോക്കറിന്റെ താക്കോല്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിങ്ങനെ പോകുന്നു പിടിച്ചെടുത്ത സാധനങ്ങളുടെ പട്ടിക.

തന്റെ വരുമാനത്തെക്കാളും 200 മടങ്ങാണ് കുല്‍ദീപ് യാദവിന്റെ ആസ്തിയെന്നാണ് അധികൃതര്‍ പറയുന്നത്. കൈക്കൂലി വാങ്ങിയും തട്ടിപ്പ് നടത്തിയുമാകാം ഇയാള്‍ ഇത്രയും സമ്പാദിച്ചത്. ഇത്രയും കാലമായിട്ടും ഇയാളുടെ അഴിമതി ഇടപാടുകള്‍ ആരും ശ്രദ്ധിച്ചില്ല എന്നതാണ് പോലീസിനെ അത്ഭുതപ്പെടുത്തുന്നത്. റെയ്ഡ് ഏതാനും ദിവസങ്ങള്‍ കൂടി തുടരും എന്നാണ് വിവരം.

English summary
A Peon for 30 years, he has six houses, two luxury cars in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X