Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിയ രോഗലക്ഷണം ഉള്ളവര്‍ക്ക് വീട്ടില്‍ ചികിത്സയില്‍ കഴിയാം; പക്ഷെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ദില്ലി: കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ പിടിവിട്ട് പോകുന്ന തരത്തിലേക്കാണ് രാജ്യത്തെ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 332730 ആണ്. 2263 പേര്‍ മരണപ്പെടുകയും ചെയ്തു. 24,8,616 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്കെല്ലാം ചികിത്സ ഉറപ്പ് വരുത്തുകയെന്ന വലിയ വെല്ലുവിളിയാണ് രാജ്യത്തെ ആരോഗ്യ രംഗത്തിന് മുന്നിലുള്ളത്. ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യതതയും കിടക്കകളും ഉറപ്പ് വരുത്താനാവാത്തതിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പലയിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം ഇത്തരത്തില്‍ കുതിച്ച് ഉയരുമ്പോള്‍ എല്ലാ രോഗബാധിതരേയും ആശുപത്രയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്.

രണ്ടാം തരംഗത്തില്‍ കോവിഡിന്‍റെ ഏറ്റവും പ്രകടമായ ലക്ഷണമായി കാണുന്നത് ശ്വാസം തടസം ആണ്. ശ്വാസം തടസം അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ രോഗികള്‍ ആശുപത്രിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ ആശുപത്രികളില്‍ ചികിത്സിക്കപ്പെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 home

Recommended Video

cmsvideo
    കേരളം; സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിച്ചു: വാക്സിനേഷൻ കേന്ദ്രങ്ങൾ ഉടൻ പുനരാരംഭിക്കും

    നേരിയ ലക്ഷണങ്ങള്‍ മാത്രം ഉള്ള രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയാമെന്നാണ് റിജോയ്സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ രുദ്ര വ്യക്തമാക്കുന്നത്. രോഗാവസ്ഥ ഗുരുതരമായാല്‍ മാത്രമേ ആശുപത്രികളില്‍ ചികിത്സ നേടേണ്ട ആവശ്യമുള്ളു. ആദ്യഘട്ടത്തില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടാവുക. പിന്നീട് അഞ്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ചിലരില്‍ രോഗം ലക്ഷണങ്ങള്‍ ശക്തിപ്പെടും ഈ സാഹചര്യത്തില്‍ മാത്രമാണ് ആശുപത്രിയിലെ കിടത്തി ചികിത്സ ആവശ്യമായി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഗുരുതരമായ മറ്റ് അവസ്ഥകള്‍ ഉണ്ടെങ്കിലോ അശ്രദ്ധയോടെ സമീപിച്ചാലോ മാത്രമേ രോഗം ഗുരുതരമായ ഘട്ടത്തില്‍ എത്തുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

     coronabhopal-1586175863-1586417183-1587832443-1587841221-161

    വീട്ടില്‍ തന്നെ ചികിത്സയില്‍ തുടരുന്നവരാണെങ്കില്‍ അവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നും ഡോ. രുദ്ര വ്യക്തമാക്കുന്നു. ചില ശ്വസന വ്യായാമം ശീലിക്കുന്നത് ശരീരത്തിലെ ഓക്സിജന്‍ സാച്ചുറേഷനെ സഹായിക്കും. ഇതിനൊപ്പം, ഒരു പൾസ് ഓക്സിമീറ്ററിന്റെ സഹായത്തോടെ ഓക്സിജനെ നിരന്തരം നിരീക്ഷിക്കുകയം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രോഗികള്‍ക്ക് വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. അത് ഇപ്രകാരമാണ്.

    homes

    1. അടുത്ത 15 ദിവസത്തേക്ക് സ്വയം നിരീക്ഷിക്കുന്നതിന് ഒരു കോവിഡ് കലണ്ടർ നിർമ്മിക്കുക എന്നതാണ് ആദ്യത്തേതും പ്രധാനവുമായ ഘട്ടം.

    2. ഈ കലണ്ടറിൽ, നിങ്ങളുടെ പനി, രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവ്, ശരീരത്തിലെ ഓക്സിജന്റെ അളവ് എന്നിവ രേഖപ്പെടുത്തുക. ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഓക്സിജൻ സാച്ചുറേഷൻ പരിശോധിക്കുന്നത് ഉറപ്പാക്കണം.

    3. നിങ്ങളുടെ ഓക്സിജൻ സാച്ചുറേഷൻ 94 ന് താഴെയാണെങ്കിൽ കമഴ്ന്ന് കിടിന്ന് നീണ്ട ശ്വാസോച്ഛാസം എടുക്കുക

    4. ശ്വാസോച്ഛ്വാസം എടുക്കേണ്ട രീതി: മൂന്ന് തലയിണകൾ എടുക്കുക. ഒരെണ്ണം കമിഴ്ന്ന് കിടക്കുന്ന നിങ്ങളുടെ വയറിനും മറ്റൊന്ന് കഴുത്തിന് താഴെയായി വെക്കുക. മുന്നാമത്തെ തലയിണ വെക്കേണ്ടേത് കാലുകള്‍ക്ക് താഴെയാണ്. തൂടര്‍ന്ന് ദീര്‍ഘനേരം നീണ്ട് നില്‍ക്കുന്ന തരത്തിലുള്ള ശ്വാസോച്ഛ്വാസം നടത്തുക.

    കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

    5:ഒരു ദിവസത്തിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും ഇത്തരത്തില്‍ ശ്വാസേച്ഛ്വാസം നടത്തുന്നത് ഉചിതമാണ്. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ സാച്ചുറേഷൻ 88 മുതൽ 95 വരെ ഉയരും.

    6. സ്ഥിരമായി കഴിക്കുന്ന മറ്റ് മരുന്നുകൾക്ക് പുറമെ ഹോം ഹോം ക്വാറൻറൈനില്‍ തുടരുമ്പോള്‍ കഴിക്കേണ്ട മറ്റ് മരുന്നുകളുടെ കാര്യത്തില്‍ ഡോക്ടറുമായി ഉറപ്പായും ഫോണില്‍ ബന്ധപ്പെടുക.

    തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+