തുടര്‍ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ തുടര്‍ന്ന് ഇന്ധനവില, പുതിയ നിരക്കുകള്‍ ഇങ്ങനെ
ദില്ലി: ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇന്ധന വില വര്‍ധിച്ചിട്ടില്ല നേരത്തെ രണ്ട് എണ്ണക്കമ്പനികള്‍ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്നാണ് മാറ്റമില്ലാതെ തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ശതമാനം എണ്ണ വിലയാണ് വര്‍ധിച്ചത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഏറ്റവും വലിയ വര്‍ധനവാണ് ഇതെന്ന് യുഎസ് സര്‍ക്കാരിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ബ്രെന്‍ഡ് ക്രൂഡോയിലിന് ബാരലിന് 72 ഡോളറാണ് വില. അതേസമയം ഇന്ത്യയിലെ നിരക്കിലെ അടുത്ത ദിവസങ്ങളില്‍ ഇത് ബാധിച്ച് തുടങ്ങുമെന്ന് ഉറപ്പാണ്.
ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അതേസമയം ഇന്ത്യയില്‍ നിരക്ക് രണ്ട് ദിവസങ്ങളിലായി ആശ്വാസം നല്‍കുന്നതാണ്. ദില്ലി പെട്രോളിന് ലിറ്ററിന് 101 രൂപ 49 പൈസാണ്. മുംബൈയില്‍ ഉയര്‍ന്ന നിരക്കിലാണ്. 107 രൂപ 52 പൈസയാണ് ലിറ്ററിന് വില. കൊല്‍ക്കത്തയില്‍ 101 രൂപ 82 പൈസയാണ്. ലിറ്ററിന് വില. ചെന്നൈയില്‍ പക്ഷേ നൂറ് രൂപയില്‍ താഴെയാണ് നിരക്ക്. ലിറ്ററിന് 99 രൂപ 20 പൈസയാണ് വില. പല നഗരങ്ങളിലും പെട്രോള്‍ വില നൂറ് രൂപയ്ക്ക് മുകളിലാണ്. ഡീസല്‍ വില 80 പൈസയോളം കുറച്ചിട്ടുണ്ട്. എന്നാല്‍ വലിയൊരു വ്യത്യാസം അത് നിരക്കില്‍ ഉണ്ടാക്കിയിട്ടില്ല. ദില്ലിയില്‍ 88 രൂപ 92 പൈസയ്ക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ലിറ്റര്‍ വിലയാണിത്. മുംബൈയില്‍ 96 രൂപ 48 പൈസയാണ് ഡീഡലിന് ലിറ്റര്‍ വില.
ചെന്നൈയിലും കൊല്‍ക്കത്തയിലും ഡീസലിന് വില കുറഞ്ഞിട്ടുണ്ട്. കൊല്‍ക്കത്തയില്‍ 91.98 രൂപയാണ് ഡീസല്‍ വില. കൊല്‍ക്കത്തയില്‍ അത് 93 രൂപ 52 പൈസയാണ്. ബെംഗളൂരുവില്‍ പെട്രോളിന് 104 രൂപ 98 പൈസയാണ് ലിറ്ററിന് വലി. ഡീസലിന് 94 രൂപ 34 പൈസയാണ്. പട്‌നയില്‍ 104 രൂപ 87 പൈസയാണ്. ഡീസലിന് 95 രൂപ 57 പൈസയാണ് ഈടാക്കുന്നത്. അതേസമയം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നില മുംബൈയിലാണ്. 107 രൂപ ഒരു സംസ്ഥാനത്തും ഇല്ല. ഡീസലിന്റെ കാര്യത്തില്‍ ഹെദരാബാദാണ് മുന്നില്‍. 96 രൂപ 99 പൈസയാണ് ഹൈദരാബാദില്‍ ഡീസലിന് വില.
Recommended Video
അതേസമയം ഇന്ധന വില കുറയാനാണ് സാധ്യതയെന്നാണ് പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് പുരി നേരത്തെ പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുറയുന്നുവെന്നായിരുന്നു മന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിചാരിച്ചത്ര ക്രൂഡോയില്‍ വില കുറഞ്ഞില്ല. ക്രൂഡോയില്‍ വില 66 ഡോളറിലേക്ക് വീണിരുന്നു. എന്നാല്‍ അതിപ്പോ 71 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ സയമത്ത് ക്രൂഡോയില്‍ വില വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. 2020ല്‍ പക്ഷേ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആഗോള എണ്ണ വില താഴോട്ട് പോയിരുന്നു. വന്‍ തകര്‍ച്ചയായും എണ്ണ വിപണിയിലുണ്ടായിരുന്നു.
ആഗോള തലത്തില്‍ ഇനിയും വലിയ വര്‍ധിച്ചാല്‍ ഇന്ധ നില കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറേയക്കില്ല. ക്രൂഡോയില്‍ വില കുറയുക മാത്രമാണ് ഏക മാര്‍ഗം. അടുത്തൊന്നും വില കുറയാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇന്ധന വില വര്‍ധിക്കുന്നത് അവശ്യ സാധനങ്ങളുടെ വില വര്‍ധനവിനാണ് വഴിയൊരുക്കുക. വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായാല്‍ അതോടെ ഇന്ത്യക്ക് പിടിച്ച് നില്‍ക്കുക ബുദ്ധിമുട്ടാവും.












Click it and Unblock the Notifications