Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ദില്ലി: പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയിട്ടുള്ളത്. വര്‍ദ്ധന വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ പ്രാബല്യത്തില്‍ വരും.

പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ വര്‍ധനവാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസിയും ബിപിസിഎല്ലും എല്ലാ മാസവും ഒന്നാം തിയ്യതിയും പതിനാറാം തിയ്യതിയുമാണ് എണ്ണ വില വിശകലനം ചെയ്യുന്നത്.

Petrol Price

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലവര്‍ധനവും ഡോളറിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് വില കൂട്ടാന്‍ കാരണമെന്ന് കമ്പനികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇറക്കുമതി ചെയ്യാനുള്ള ശരാശരി ചെലവ്, ഡോളര്‍ വില എന്നിവ പരിഗണിച്ചാണ് എല്ലാ മാസവും രണ്ടു തവണ വില നിര്‍ണയിക്കുന്നത്.

ഏപ്രില്‍ 30ന് പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍ വിലയില്‍ കുറവുണ്ടായപ്പോള്‍ അതു ജനങ്ങളിലെത്തിക്കാന്‍ എണ്ണക്കമ്പനികള്‍ മടിച്ചു നിന്നിരുന്നു. എന്തായാലും സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടിനെതിരേ വന്‍ പ്രതിഷേധമുയരുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+