കാശ്മീരില്‍ പെല്ലറ്റുകള്‍ക്കു പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കാശ്മീര്‍ താഴ്‌വരയില്‍ വീണ്ടും അശാന്തി പടര്‍ന്നതോടെ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിച്ചു തുടങ്ങി. മാരകമായി പരിക്കേല്‍ക്കുന്ന പെല്ലറ്റ് ബുള്ളറ്റുകള്‍ക്ക് പകരമാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വെടിയേല്‍ക്കുന്നവരുടെ ശരീരത്തിന് വലിയ അപകടമുണ്ടാക്കുന്നില്ല.

ജനങ്ങള്‍ക്ക് മാരകമായി പരിക്കേല്‍ക്കാത്തവിധത്തിലുള്ള ബുള്ളറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാവ ബുള്ളറ്റുകളും പ്ലാസ്റ്റിക് ബുള്ളറ്റുകളും സൈന്യം ഉപയോഗിക്കുകയായിരുന്നു. കണ്ണിലും ശരീരത്തിലും പുകച്ചിലനുഭവപ്പെടുന്ന പാവ ബുള്ളറ്റുകള്‍ വ്യാപകമായിട്ടില്ല.

plasticbullet

താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ ദിവസനേ ആയിരത്തിലധികം പ്ലാസ്റ്റിക് ബുള്ളറ്റുകളാണ് നിര്‍മ്മിക്കുന്നത്. അതേസമയം, പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സിആര്‍പിഎഫ് ജവാനെ പ്രതിഷേധക്കാര്‍ മര്‍ദ്ദിച്ചതും പ്രദേശവാസിയെ സൈന്യം ജീപ്പിന് മുകളില്‍ കെട്ടിവെച്ചതുമാണ് അടുത്തകാലത്ത് പ്രതിഷേധം ശക്തിപ്പെടാന്‍ ഇടയാക്കിയത്. അവസരം മുതലെടുത്ത് വിഘടനവാദികള്‍ കാശ്മീരില്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തുകയാണ്.

English summary
plastic bullets for crowd control in violence-hit Kashmir
Please Wait while comments are loading...