സി-295 വിമാനങ്ങളുടെ നിർമാണശാല; ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്ത് മോദിയും പെഡ്രോ സാഞ്ചസും
വഡോദര: ഗുജറാത്തിലെ വഡോദരയിൽ സി - 295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സി - 295 പ്രോഗ്രാമിന് കീഴിൽ ആകെ 56 വിമാനങ്ങൾ ഉണ്ട്.
അതിൽ 16 എണ്ണം വിമാന നിർമാണ കമ്പനിയായ എയർ ബസ് സ്പെയിനിൽ നിന്ന് നേരിട്ട് വിതരണം ചെയ്യുന്നു. ശേഷിക്കുന്ന 40 എണ്ണം ഈ സൗകര്യത്തിൽ നിർമിക്കും. ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്ക് ഇത് ആദ്യത്തെ സ്വകാര്യ മേഖലയിലെ ഫൈനൽ അസംബ്ലി ലൈനാണ്.

വിമാന ഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിംഗ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിർമാണ പ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളും ഇവിടെ നടക്കും. 56 വിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി സ്പെയിനിലെ എയർബസ് ഡിഫൻസ്, സ്പേസ് എസ് എ എന്നിവയുമായി 2021 ൽ പ്രതിരോധ മന്ത്രാലയം 21935 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. വഡോര കേന്ദ്രത്തിൽ നിർമിക്കുന്ന വിമാനങ്ങളും ഭാവിയിൽ കയറ്റുമതി ചെയ്യുമെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.
" ടാറ്റ - എയർ ബസ് നിർമ്മാണ കേന്ദ്രം ഇന്ത്യ - സ്പെയിൻ ബന്ധവും മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ് ദൗത്യവും ശക്തപ്പെടുത്തും. പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ച ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റെയും അദ്ദേഹം ആദരിച്ചു. അടുത്തിടെയാണ് രത്തൻ ടാറ്റ വിട പറഞ്ഞത്. രത്തൻ ടാറ്റ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെയെന്നും അദ്ദേഹത്തിന്റെ എവിടെയായിരുന്നാലും അദ്ദേഹം സന്തോഷവനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2012 ൽ രത്തൻ ടാറ്റയാണ് പദ്ധതി ആദ്യം വിഭാവനം ചെയ്തതെന്ന് ചടങ്ങിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ പറഞ്ഞു. എയർ ബസുമായി ഒരു ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള മുഴുവൻ ആശയത്തിനും നേതൃത്വം നൽകിയ അന്നത്തെ ടാറ്റ സൺസ് ചെയർമാനായിരുന്ന രത്തൻ ടാറ്റാ ജി 2012 ൽ, ഒരു ദശാബ്ദത്തിലേറെ മുൻപ് 2012ലാണ് ഈ പദ്ധതി ആദ്യം വിഭാവനം ചെയ്തതെന്ന് സൂചിപ്പിക്കാൻ ഞാൻ മറന്നുപോയാൽ ഞാൻ എന്റെ കടമയിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications