Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ലാപ്പിലേക്ക് ഉത്തരാഖണ്ഡ്, രാഹുലിനെയും പ്രിയങ്കയെയും നേരിടാന്‍ ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ

ദില്ലി: ഉത്തരാഖണ്ഡില്‍ പോരാട്ടം അവസാന ലാപ്പിലേക്ക്. കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയെടുത്ത സാഹചര്യത്തില്‍ ബിജെപി പുതിയ പ്രചാരണ രീതിയിലേക്ക് മാറിയിരിക്കുകയാണ്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ അവസാന നിമിഷം രംഗത്തിറക്കാനാണ് പ്ലാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, എന്നിവരെയാണ് കളത്തില്‍ ഇറക്കുന്നത്. അവസാന നിമിഷം പല സംസ്ഥാനങ്ങളിലെയും ട്രെന്‍ഡ് മാറ്റിയ ചരിത്രമുണ്ട്. അതിലാണ് ബിജെപിയുടെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ ആഴ്ച്ച പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നുണ്ട്. നിലവില്‍ പ്രചാരണത്തില്‍ അടക്കം മുന്‍തൂക്കം കോണ്‍ഗ്രസ് നേടിയതാണ് ബിജെപിയെ തന്ത്രം മാറ്റാന്‍ പ്രേരിപ്പിക്കുന്നത്.

1

ശനിയാഴ്ച്ചയാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. പതിനാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. 2017ല്‍ ബിജെപിക്ക് അനുകൂലമായി തരംഗം തന്നെയുണ്ടായിരുന്നു. ഇത്തവണ അത് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസും ഉറപ്പിച്ച് പറയുന്നില്ല. ജയിച്ചേ തീരൂ എന്ന അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് തന്നെ പറഞ്ഞ് കഴിഞ്ഞു. ബിജെപിക്കെതിരെ നിരവധി വിഷയങ്ങള്‍ സംസ്ഥാനത്തുണ്ട്. ജനവികാരവും ബിജെപിക്കെതിരാണ്. എന്നിട്ടും കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ അവര്‍ക്ക് നാണക്കേടാണ്.

നാല് ദിവസമാണ് ഇനി പ്രചാരണത്തിനായി ബാക്കിയുള്ളത്. മോദിക്കായി മൂന്ന് പൊതുയോഗങ്ങളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ശ്രീനഗറില്‍ ഫെബ്രുവരി പത്തിനാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. പതിനൊന്നിന് അല്‍മോറയിലാണ് അടുത്ത പൊതുയോഗം. രുദ്രാപൂരില്‍ ഫെബ്രുവരി പന്ത്രണ്ടിനാണ് അവസാന പ്രചാരണം. ഗാര്‍വാള്‍ മേഖലയുടെ പ്രഭവകേന്ദ്രമാണ് ശ്രീനഗര്‍. അല്‍മോറ ഉത്തരാഖണ്ഡിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്. കുമയൂണ്‍ മേഖലയിലാണ് ഈ മണ്ഡലമുള്ളത്. ഈ മേഖലയില്‍ 29 സീറ്റുകളുണ്ട്. രുദ്രാപൂര്‍ കര്‍ഷക മേഖലയായിട്ടാണ് അറിയപ്പെടുന്നത്. കഴിഞ്ഞ തവണ ഇവിടെയുള്ള പതിനൊന്ന് സീറ്റില്‍ പത്തും ബിജെപിയാണ് നേടിയത്.

കര്‍ഷക വികാരം അടക്കം എതിരായി നില്‍ക്കുന്ന സമയത്ത് മോദിയുടെ പ്രചാരണം എല്ലാ ഭരണവിരുദ്ധ വികാരത്തെയും മറികടക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. അതേസമയം യോഗി ആദിത്യനാഥ് ഫെബ്രുവരി പന്ത്രണ്ടിനാണ് പ്രചാരണം നടത്താനായി എത്തുന്നത്. കോട്ധ്വാര്‍, തെഹ്രി, രൂര്‍ക്കീ എന്നിവിടങ്ങളിലാണ് യോഗിയുടെ പൊതുയോഗങ്ങള്‍. പോരി ഗാര്‍വാളിലെ ഗ്രാമത്തില്‍ നിന്നുള്ള നേതാവാണ് യോഗി. അദ്ദേഹത്തിന്റെ ജന്മദേശം കൂടിയാണിത്. അതേസമയം രാഹുല്‍ ഗാന്ധി ഹരിദ്വാറിലെ മാംഗ്ലൂരില്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ട്. ജാഗേശ്വര്‍ മണ്ഡലത്തിലും അദ്ദേഹം വരും. ജാഗേശ്വര്‍ ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് ഒരു പൂജയും ഒരുക്കിയിട്ടുണ്ട്. രാഹുലും മോദിയും ഒരേ ദിവസമാണ് അല്‍മോറയില്‍ എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+