• search

മൻമോഹന്റെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്തിട്ടില്ല, വിശദീകരണവുമായി സർക്കാർ, അംഗീകരിച്ച് കോൺഗ്രസ്

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് വിശദീകരണവുമായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി. മൻമോഹൻ സിംഗിനേയോ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടേയോ രാജ്യസ്നേഹം ചോദ്യം  ചെയ്യാൻ  പ്രധാനമന്ത്രി ശ്രമിച്ചിട്ടില്ലെന്നും ജെയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു.

  ആദിത്യ ഇൻസാൻ ഇപ്പോഴും മറവിൽ തന്നെ ; പിടികൂടുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം

  പ്രധാനമന്ത്രിയ്ക്ക് നേരെ ഉയരുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും നേതാക്കന്മാരുടേയും അവരുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയേയും ബഹുമാനിക്കുന്നുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു. ഇതേതുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്ന് വന്നിരുന്ന ബിജെപി- കോൺഗ്രസ് ഏറ്റുമുട്ടലിന് വിരാമമായിട്ടുണ്ട്.

  ഡിസംബർ 31 നു ശേഷം എസ്ബിഐയിൽ ലയിച്ച് ബാങ്കുകളുടെ ചെക്കു ബുക്കുകൾ അസാധുവാക്കും

   മോദി യുടെ പ്രസ്താവന

  മോദി യുടെ പ്രസ്താവന

  ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയിലാണ് കോൺഗ്രസും പാകിസ്താനും കൈകോർക്കുന്നുവെന്ന ഗുരുതരമായ ആരോപണം മോദി ഉയർത്തിയത്. തന്നെ നീചനെന്നു വിളിച്ച് പരിഹസിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, ഈ സംഭവത്തിനു തൊട്ടുതലേന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം സ്വവസതിയിൽ ഇന്ത്യയിലെ പാകിസ്താൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മോദിയുടെ ആരോപണം. പാക്ക് സൈന്യത്തിലെ ഡയറക്ടർ ജനറലായിരുന്ന സർദാർ അർഷാദ് റഫീഖ്, അഹമ്മദ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായും മോദി ആരോപിച്ചിരുന്നു.

  ബിജെപി നിലപാടിൽ നന്ദി അറിയിച്ച് പ്രതിപക്ഷം

  ബിജെപി നിലപാടിൽ നന്ദി അറിയിച്ച് പ്രതിപക്ഷം

  ബിജെപിയുടെ വിശദീകരണം അംഗീകരിച്ച പ്രതിപക്ഷം നിലപാടിൽ നന്ദി പറയുകയും ചെയ്തിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ അന്തസ്സിനു കോട്ടം തട്ടുന്ന തരത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയുമായി പാർട്ടിക്കു ബന്ധമില്ലെന്നും സഭയിൽ കോൺഗ്രസ് നേതാവ് ഗുലാം നമ്പി ആസാദ് പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നു ഗുലാം നബി ആസാദ് പറഞ്ഞു.

  പ്രതിപക്ഷ ബഹളം

  പ്രതിപക്ഷ ബഹളം

  മൻമേഹൻ സിംഗിനെതിരെയുള്ള ആരോപണത്തിൽ മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മോദി മാപ്പു പറയണമെന്ന് കോൺഗ്രസ് സഭയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോദി നടത്തിയ പരാമര്‍ശത്തിന് ആരും മാപ്പ് പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭയില്‍ ബഹളംവച്ച പ്രതിപക്ഷാംഗങ്ങളോടാണ് രോഷാകുലനായി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

  മോദിക്കെതിരെ പാകിസ്താൻ

  മോദിക്കെതിരെ പാകിസ്താൻ

  മോദിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ പാകിസ്താന് രംഗത്തെത്തിയിരുന്നു ‍. തിരഞ്ഞെടുപ്പ് നേട്ടത്തിനായി പാകിസ്താനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അത്തരം നടപടി ഇന്ത്യ അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തം കഴിവ് ഉപയോഗിച്ച് വേണം തിരഞ്ഞെടുപ്പില്‍ വിജയിക്കാനെന്നും പാകിസ്താന്‍ വ്യക്തമാക്കി. പാകിസ്താന്റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

  English summary
  The BJP didn't exactly apologise, but it said today that PM Narendra Modi didn't mean to question his predecessor Manmohan Singh's+ commitment to India when he accused him of colluding with Pakistan.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more