പഞ്ചാബ് സര്‍ക്കാരിനെ തള്ളിയിടാനുള്ള ഗിമ്മിക്ക്, മോദിയുടെ സുരക്ഷാ വീഴ്ച്ച വിലകുറഞ്ഞ നാടകമെന്ന് ചന്നി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. ജീവന്‍ അപകടമുണ്ടെന്ന് കാണിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമായിരുന്നു ആ സംഭവം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് കണ്ടതെന്നും ചന്നി തുറന്നടിച്ചു. പ്രധാനമന്ത്രി ഈ രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാവാണ്. ആ നിലവാരത്തിലുള്ള ഒരു നേതാവ് ഒരിക്കലും ഇത്രയും വിലകുറഞ്ഞ നാടകങ്ങള്‍ കളിക്കരുതെന്നും ചന്നി പറഞ്ഞു. മോദിയുടെ ജീവന് യാതൊരു ഭീഷണിയുമുണ്ടായിരുന്നില്ലെന്ന് ചന്നി അവകാശപ്പെട്ടു. ഫിറോസ്പൂരിലെ റാലിയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് പരിപാടി റദ്ദാക്കി അദ്ദേഹം മടങ്ങാന്‍ കാരണമെന്നും ചന്നി വ്യക്തമാക്കി.

റാലി നടക്കുന്നിടത്ത് കാലിയായ കസേരകളാണ് മോദിയെ കാത്തിരുന്നത്. ഇതറിഞ്ഞാണ് മോദി ഓരോ കാരണങ്ങള്‍ പറഞ്ഞ് ദില്ലിയിലേക്ക് മടങ്ങിയത്. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന പ്രചാരണം. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. ജനാധിപത്യത്തെ കൊലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ജമ്മു കശ്മീരില്‍ ബിജെപി നേരത്തെ ചെയ്തത് പോലുള്ള കാര്യങ്ങളാണ് അവര്‍ പഞ്ചാബിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ചന്നി പറഞ്ഞു. പ്രതിഷേധക്കാര്‍ മോദി നിന്നിരുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്താണ്. എങ്ങനെയാണ് മോദിക്ക് ആ സമയം ഭീഷണിയുണ്ടാവുകയെന്നും ചന്നി ചോദിക്കുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വാഹനം നിര്‍ത്തിയ സ്ഥലത്ത് വെച്ച് അദ്ദേഹത്തിനെതിരെ ഒരു മുദ്രാവാക്യം വിളി പോലും മുഴങ്ങിയിട്ടില്ല. ഇ തൊക്കെ എങ്ങനെയാണ് ജീവന് ഭീഷണിയുള്ളതായി മാറുക. രാജ്യത്തിന്റെ ഐക്യത്തിനായി പഞ്ചാബികള്‍ സ്വന്തം ജീവന്‍ പോലും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിിയുടെ ജീവനും സുരക്ഷയ്ക്കും അവരൊരിക്കലും ഭീഷണിയാവില്ലെന്നും മോദി പറഞ്ഞു. റാലിയില്‍ തീരെ ആളില്ലാത്തത് പഞ്ചാബില്‍ ബിജെപിയുടെ അവസ്ഥ മനസ്സിലാക്കി തരുന്നത്. ദേശീയ നേതൃത്വത്തിന് അത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ചന്നി പറഞ്ഞു. രണ്ട് ദിവസമായി കാലാവസ്ഥ മോശമായിരുന്നു. എന്നാലും ബിജെപിയുടെ റാലികള്‍ക്ക് ആരും വരാറില്ല. കോണ്‍ഗ്രസിന്റെ റാലികളില്‍ ജനതിരക്കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഉപജാപ സംഘത്തിന്റെയും ഗിമ്മിക്കാണ് പഞ്ചാബില്‍ കണ്ടത്. ഇത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. സ്‌നേഹത്തിലൂടെ മാത്രമേ പഞ്ചാബ് നേടിയെടുക്കാനാവൂ, അല്ലാതെ സമ്മര്‍ദത്തിലൂടെ അത് നടക്കില്ലെന്ന് പ്രധാനമന്ത്രി ഓര്‍ക്കണമെന്ന് ചന്നി പറഞ്ഞു. ജനാധിപത്യത്തെ താളം തെറ്റിക്കാനുള്ള ഒരു ശ്രമവും ഇവിടെയുള്ള ജനങ്ങള്‍ അനുവദിച്ച് തരില്ല. പഞ്ചാബിനെ അപമാനിക്കാനുള്ള ശ്രമം മോദി അവസാനിപ്പിക്കണം. കുടിലമായ രാഷ്ട്രീയ താല്‍പര്യം മുന്നില്‍ വെച്ചാണ് ഈ കളികളെല്ലാം നടത്തുന്നത്. രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടന രൂപപ്പെടുത്തുന്നതില്‍ പഞ്ചാബികള്‍ നിര്‍ണായക പങ്കുവഹിച്ച കാര്യം മറക്കരുതെന്നും ചന്നി പറഞ്ഞു.












Click it and Unblock the Notifications