ഇന്ത്യ സഖ്യം വെല്ലുവിളി? 2024 ഉറപ്പിക്കാന്‍ മോദി, 6 ദിവസത്തിനുള്ളില്‍ 430 എംപിമാരെ കാണും
ന്യൂഡല്‍ഹി: ഇന്ത്യ പ്രതിപക്ഷ സഖ്യം ശക്തമാകുന്നതിനിടെ എന്‍ഡിഎയില്‍ പുതിയ നീക്കങ്ങള്‍. എന്‍ഡിഎ എംപിമാരെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ 39 പാര്‍ട്ടികളെ ചേര്‍ത്ത് എന്‍ഡിഎ യോഗം ചേര്‍ന്നിരുന്നു ബിജെപി. അതിന്റെ അടുത്ത ഘട്ടമാണ് നടക്കുന്നത്. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള തിയതികളിലായി 430 എന്‍ഡിഎ എംപിമാരെ കാണാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് മോദി നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്നാമതും താന്‍ തന്നെ അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. നിലവില്‍ 430 എംപിമാരെ 11 ക്ലസ്റ്ററുകളിലായിട്ടാണ് ബിജെപി തിരിച്ചിരിക്കുന്നത്.ജൂലായ് 31ന് പ്രധാനമന്ത്രി രണ്ട് ക്ലസ്റ്ററുകളിലായി 83 എംപിമാരെയാണ് കാണുന്നത്. പശ്ചിമ യുപിയി, ബ്രാജ്, കാണ്‍പൂര്‍, ബുന്ധേല്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, എന്നിവിടങ്ങലില്‍ നിന്നുള്ള എംപിമാരാണ് ഇതിലുണ്ടാവുക.

വൈകീട്ട് ആറരയ്ക്കാണ് ആദ്യ യോഗം. വൈകീട്ട് ഏഴരയ്ക്ക് രണ്ടാമത്തെ യോഗവും നടക്കും. ജെപി നദ്ദ, നിതിന്‍ ഗഡ്കരി, എന്നിവര്‍ മോദിക്കൊപ്പം ആദ്യ യോഗത്തിലുണ്ടാവും. രണ്ടാമത്തേതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരായ സഞ്ജീവ് ബല്യണ്‍, ബിഎല്‍ വര്‍മ, ധര്‍മേന്ദ്ര പ്രധാന്‍, ശന്തനു താക്കൂര്‍ എന്നിവരാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.മൂന്നും നാലും ക്ലസ്റ്ററുകളിലെ എംപിമാരുമായുള്ള യോഗം ഓഗസ്റ്റ് രണ്ടിന് നടക്കും. 96 എംപിമാരാണ് ഇതില്‍ പങ്കെടുക്കുക.
യുപിയിലെ കാശി, ഗൊരഖ്പൂര്‍, അവധ്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി, ആന്‍ഡിമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എംപിമാരും നേതാക്കളും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര മന്ത്രിമാരായ അനുപ്രിയ പട്ടേല്‍, മഹേന്ദ്ര നാഥ് പാണ്ഡെ, പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍ എന്നിവരാണ് ഈ യോഗത്തിന് സംഘാടകരാവുന്നത്. കേരളത്തില്‍ നിന്ന് എംപിമാര്‍ ഇല്ലാത്തതിനാല്‍ ആരായിരിക്കും പങ്കെടുക്കുക എന്നതും വ്യക്തമല്ല. തമിഴ്‌നാട്ടില്‍ നിന്ന് അണ്ണാഡിഎംകെ നേതാക്കള്‍ പങ്കെടുക്കുമോ എന്നും ഉറപ്പില്ല.
ഓഗസ്റ്റ് മൂന്നിന് ബീഹാര്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, മ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാര്‍ മോദിയെ കാണും. കേന്ദ്ര മന്ത്രിമാരായ നിത്യാനന്ദ റായ്, അനുരാഗ് താക്കൂര്‍, അജയ് ഭട്ട് എന്നിവരാണ് സംഘാടകര്‍. ബാക്കി വരുന്ന രണ്ട് ക്ലസ്റ്ററുകളില്‍ 76 എംപിമാര്‍ പങ്കെടുക്കും. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാര്‍ ഓഗസ്റ്റ് എട്ടിനാണ് പ്രധാനമന്ത്രിയെ കാണുന്നത്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയൂ, എന്നിവിടങ്ങളിലുള്ളവരെ ഓഗസ്റ്റ് ഒന്‍പതിനും മോദി കാണും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 31 എംപിമാരെ കാണുന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്‍ഡിഎയെ പിന്തുണയ്ക്കുന്ന എംപിമാരും ഈ യോഗത്തിലുണ്ടാവും. അത് അടക്കമാണ് ഇത്രയും എംപിമാര്‍ ഉള്ളത്.












Click it and Unblock the Notifications