കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രധാനമന്ത്രി 'പദവി മാറ്റിവച്ചു', വെറും രണ്ട് മിനിട്ട് നേരത്തേയ്ക്ക് മാത്രം, കാരണം അറിയണോ?

Google Oneindia Malayalam News

ദില്ലി: രണ്ട് മിനിട്ട് നേരത്തേയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പദവി മാറ്റിവച്ച് ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള ഒരു ലോക്‌സഭ എംപി മാത്രമായി നരേന്ദ്രമോദി. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തന്നെ വാരണാസിയില്‍ നിന്നുള്ള എംപി മാത്രമായി അല്‍പ്പനേരത്തേയ്ക്ക് കാണാന്‍ മോദി ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരെ ഉള്‍പ്പെടപത്തിയ യോഗത്തിലാണ് മദി ഇത്തരരമൊരു പ്രഖ്യാപനം നടത്തിയത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിയ്ക്കാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലായിരുന്നു മോദിയുടെ അപത്രതീക്ഷിത പ്രഖ്യാപനം. പ്രഖ്യാപനത്തിലൂടെ മാത്രമല്ല ഒട്ടും പ്രതീക്ഷിയ്ക്കാത്ത രണ്ട് ചോദ്യങ്ങളിലൂടെയും മോദി എംപിമാരെ കുഴക്കി.

Narendra Modi

71 ലോക്‌സഭ എംപിമാരാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. സര്‍ക്കാരിന്റെ ധീന്‍ദയാല്‍ ജ്യോതിഗ്രാം പദ്ധതി മുഖേന സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ഒരു ഗ്രാമമെങ്കിലും 71 എംപിമാരില്‍ ആരുടെയെങ്കിലും മണ്ഡലത്തില്‍ ഉണ്ടോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം. ആരും തന്നെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളേയും പദ്ധതികളേയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മൊബൈല്‍ ആപ് ഏതെങ്കിലും എംപിയുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന മോദിയുടെ ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. അധികാരത്തില്‍ എത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയേറ്റിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പും, ഈ വര്‍ഷം നടക്കുന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ബിജെപി ഏറെ പ്രതീക്ഷയോടെയാണ ്‌നോക്കി കാണുന്നത്.

English summary
PM Modi Speaks For '2 Minutes As Varanasi MP' In Blunt Speech At BJP Meet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X